കോട്ടയം: 2011 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിര്‍ണയിക്കുന്നതിനുളള കമ്മറ്റി ചിത്രങ്ങള്‍ കണ്ടുതുടങ്ങി. ജൂലൈ എഴു മുതലാണു സ്‌ക്രീനിംഗ് തുടങ്ങിയത്. പ്രണയം, മൗനം, നായിക, ചാപ്പ കുരിശ്, ആദിമധ്യാന്തം, ദി ട്രയിന്‍, മാണിക്യക്കല്ല്, തുടങ്ങിയ ചിത്രങ്ങള്‍ ജൂറി കണ്ടുകഴിഞ്ഞു.
തുടര്‍ന്നുളള ദിവസങ്ങളില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഇവന്‍ മേഘരൂപന്‍, മേല്‍വിലാസം, ട്രാഫിക്, സ്‌നേഹവീട്, ഇന്ത്യന്‍ റുപ്പി, രതിനിര്‍വേദം( റീമേക്ക്), ഉറുമി തുടങ്ങിയ ചിത്രങ്ങളും കാണും.ഫീച്ചര്‍ വിഭാഗത്തില്‍ 40 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ആറു ചിത്രങ്ങളുമാണ് ജൂറിക്കു മുമ്പാകെ എത്തുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും അവാര്‍ഡ് നിര്‍ണയ ജൂറിക്കു മുമ്പാകെയെത്തും.തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ ഭാഗ്യരാജ് അധ്യക്ഷനായ ജൂറിയാണ് വിജയികളെ കണെ്ടത്തുന്നത്. ഈ മാസം 19നോ 20നോ പുരസ്‌കാരപ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.