Image

മേരി മാത്യു എടത്തില്‍ നിര്യാതയായി

ജോസ്‌ മാളേക്കല്‍ Published on 11 July, 2012
മേരി മാത്യു എടത്തില്‍ നിര്യാതയായി
കല്ലറ: കോട്ടയം കല്ലറ എടത്തില്‍ പരേതനായ ഇ. സി. മാത്യുവിന്റെ ഭാര്യ മേരി മാത്യു (87) ജൂലൈ 11 ബുധനാഴ്‌ച്ച രാവിലെ നാട്ടില്‍ നിര്യാതയായി. കല്ലറ പുത്തന്‍പുരയ്‌ക്കല്‍ കുടുംബാംഗമായിരുന്നു പരേത. ശവസംസ്‌കാരം പിന്നീട്‌.

മക്കള്‍: പെണ്ണമ്മ മാ
ത്യു (റിട്ടയേഡ്‌ ടീച്ചര്‍, മാറിക), എല്‍സമ്മ ജോര്‍ജ്‌ (വിയന്ന), ജോര്‍ജ്‌ മാത്യു (യു. എസ്‌. ഏ), ഫിലിപ്പ്‌ മാത്യു (ജര്‍മ്മനി), ബേബി മാത്യു (യു. എസ്‌. ഏ), ആന്‍സി ജോസ്‌ (മാറിക), ലിന്‍സി സിബിച്ചന്‍ (വിയന്ന).

മരുമക്കള്‍: മാ
ത്യു ചെള്ളകണ്ടത്തില്‍ (റിട്ടയേഡ്‌ ടീച്ചര്‍, മാറിക), ജോര്‍ജ്‌ പതിപ്പള്ളില്‍ (വിയന്ന), മേരിക്കുട്ടി ജോര്‍ജ്‌ കീപ്പച്ചാംകുഴിയില്‍ (യു. എസ്‌. ഏ), ആനിയമ്മ ഫിലിപ്പ്‌ കളപ്പുരയില്‍ (ജര്‍മ്മനി), ആന്‍സി ബേബി (യു. എസ്‌. ഏ), ജോസ്‌ ഇല്ലിക്കാട്ടില്‍ (മാറിക), സിബിച്ചന്‍ തേവലക്കര (വിയന്ന).

പരേതയുടെ ആല്‍മശാന്തിക്കായി ഫിലഡല്‍ഫിയ സെന്റ്‌ തോമസ്‌ സീറോമലബാര്‍ പള്ളിയില്‍ ഇന്ന്‌ (ബുധന്‍) വൈകുന്നേരം 7:00 മണിക്ക്‌ ദിവ്യബലിയും ഒപ്പീസും ഉണ്ടായിരിക്കും.
മേരി മാത്യു എടത്തില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക