Image

ഹ്യൂസ്റ്റന്‍ സെന്റ് ജോസഫ് കാത്തോലിക്കാ ദേവാലയത്തില്‍ വി.യൗസേഫ് പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു.

എ.സി. ജോര്‍ജ് Published on 11 July, 2012
ഹ്യൂസ്റ്റന്‍ സെന്റ് ജോസഫ് കാത്തോലിക്കാ ദേവാലയത്തില്‍ വി.യൗസേഫ് പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു.
ഹ്യൂസ്റ്റന്‍ : ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥന്‍ വി.യൗസേഫ് പിതാവിന്റെ തിരുനാള്‍ ഭക്ത്യാഡംബരപൂര്‍വ്വം കൊണ്ടാടി. ആഘോഷമായ പെരുന്നാള്‍ കുര്‍ബ്ബാന ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക്കാ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്ബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തിലും, ഇടവക വികാരി ഫദര്‍ ജേക്കബ്ബ് ക്രിസ്റ്റി പറമ്പുകാട്ടിലിന്റെയും, റവ.ഡോ. ജേക്കബ് കട്ടയ്ക്കലിന്റെയും സഹകാര്‍മ്മികത്വത്തിലും നടത്തി.

ദേവാലയത്തിലെ ക്വയര്‍സംഘം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇമ്പമേറിയ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനാ ഗാനങ്ങള്‍ ആലപിച്ചു. തിരുസ്വരൂപങ്ങളും വഹിച്ച് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ കൊടി, മുത്തുക്കുടകള്‍ സഹിതം വര്‍ണ്ണാഭമായ-ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പെരുന്നാള്‍ പ്രദക്ഷിണം നടത്തി. ലദീഞ്ഞ്, നേര്‍ച്ച, വിവിധ കലാപരിപാടികള്‍, സ്‌നേഹവിരുന്ന് കുട്ടികള്‍ക്കായി മൂണ്‍വാക്ക്, ഗെയിംസ് എന്നിവ ഏര്‍പ്പെടുത്തിയിരുന്നു.

ഇക്കൊല്ലത്തെ പ്രസുദേന്തിമാരായി പെരുന്നാല്‍ ഏറ്റെടുത്തു നടത്തിയത് ഐസക്ക് വര്‍ഗ്ഗീസ് പുത്തനങ്ങാടിയും ഏലിയാമ്മ, ഐസക്ക് വര്‍ഗ്ഗീസ് പുത്തനങ്ങാടിയുമാണ്. ട്രസ്റ്റിമാരായ ബാബു ചാക്കോ, ബോസ് കുര്യന്‍, ജേക്കബ്ബ് ജോസഫ്, ജോണ്‍ ബാബു എന്നിവരും പ്രസുദേന്തി ഐസക് വര്‍ഗീസ് പുത്തനങ്ങാടിയും ഏലിയാമ്മ ഐസക്ക് വര്‍ഗീസ് പുത്തനങ്ങാടിയും തിരുനാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഹ്യൂസ്റ്റന്‍ സെന്റ് ജോസഫ് കാത്തോലിക്കാ ദേവാലയത്തില്‍ വി.യൗസേഫ് പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക