Image

ഇന്ന് ലോക ജനസംഖ്യാ ബോധവത്കരണ ദിനം

ജെയിംസ് വര്‍ഗീസ് Published on 11 July, 2012
ഇന്ന് ലോക ജനസംഖ്യാ ബോധവത്കരണ ദിനം
കലിഫോര്‍ണിയ: ഇന്ന് (ജൂലൈ 11) ലോക ജനസംഖ്യാ ബോധവത്കരണ ദിനം. വ്യക്തികളും, കുടുംബങ്ങളും, രാജ്യങ്ങളും ജനസംഖ്യയെ കുറിച്ചും ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചും പഠിക്കാനും, ചിന്തിക്കാനും ,ഇതില്‍ തങ്ങളുടെ ഉത്തരവാദിത്തം എന്തെന്നും മനസ്സിലാക്കാനും, അതിനു വേണ്ടി പ്രവര്‍ത്തിക്കാനുമുള്ള ദിനമായി ജനസംഖ്യാ ബോധവത്കരണ ദിനത്തെ കാണണം.

യുഎസ് സെന്‍സസ് ബ്യൂറോ ജനസംഖ്യാ വെബ്‌സൈറ്റ് ക്ലോക്ക് പ്രകാരം ഈ റിപ്പോര്‍ട്ട് എഴുതുമ്പോള്‍ ഭൂമുഖത്തുള്ള മനുഷ്യജീവികളുടെ എണ്ണം 7, 025, 440, 235 (ഏഴ് ബില്യന്‍ ഇരുപത്തിയഞ്ച് മില്യന്‍, നാനൂറ്റി നാല്‍പ്പതിനായിരത്തി ഇരുനൂറ്റി മുപ്പത്തി
ഞ്ച്)

ഇതില്‍ അമേരിക്കയില്‍ മാത്രം മുന്നൂറ്റി പതിമൂന്നു മില്യന്‍ തൊള്ളായിരത്തി പത്തൊന്‍പതിനായിരത്തി അറുനൂറ്റി തൊണ്ണൂറ്റി നാല് (313, 919, 694).

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ പൊതുവെ ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചു വരുന്നതു കാണാം. ഫാമിലി പ്ലാനിങ്, ജനന നിയന്ത്രണത്തെ കുറിച്ചുള്ള ബോധവത്കരണം, ജനന നിയന്ത്രണത്തിനാവശ്യമായ കോണ്‍ട്രാസെപ്പറ്റീവ്‌സ് തുടങ്ങിയവയുടെ അഭാവം ഇതിനു കാരണമായി കണക്കാക്കപ്പെടുന്നു.

യുണൈറ്റഡ് നേഷന്‍സും അതതു രാജ്യങ്ങളും ഇതിനു മുന്‍കൈ എടുക്കേണ്ടതും ജനങ്ങളെ കൂടുതല്‍ പ്രബുദ്ധരാക്കേണ്ടതും അത്യാവശ്യമാണ്.

ലോകത്തെ ജനസംഖ്യയില്‍ 37 ശതമാനവും ജീവിക്കുന്നത് ചൈനയിലും ഇന്ത്യയിലുമാണ്.

ജനസംഖ്യയില്‍ ഏറ്റവും മുന്നിട്ട് നില്‍ക്കുന്ന ചൈനയിലെ ജനസംഖ്യ 1, 341, 403, 687.
(ഒരു ബില്യന്‍ മുന്നൂറ്റി നാല്‍പത്തി ഒന്ന് മില്യന്‍ നാനൂറ്റി മൂവായിരത്തി അറൂനൂറ്റി എണ്‍പത്തി ഏഴ്)

ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സിറ്റി ജപ്പാനിലെ ടോക്കിയോ നഗരമാണ്, 35, 676, 000 ജനങ്ങള്‍.

ലോകത്ത് ഈ വര്‍ഷം മാത്രം ഇതുവരെ 70 മില്യന്‍ ജനനവും 30 മില്യന്‍ മരണവും കഴിഞ്ഞ് ഏതാണ്ട് 40 മില്യന്‍ ജനസംഖ്യാ വര്‍ധനവുണ്ടായി.

World Population Day 2012

According to the book Megachange, The World in 2050, it took 250 000 years for the world to reach a population of 1 billion. And it took just 12 years to add its latest billion, taking the number to 7 billion.  Such an alarming rise in population with the ever depleting resources of Mother Earth is definitely a cause for concern.

The United Nations observes July 11 every year as the World Population Day.  First observed in the year 1989, the date was chosen since it was on July 11, 1987 that the world population touched 5 billion.  Events are held on this day to focus our attention on various issues related to population and the urgent need to implement programs to find a solution to these issues.

 A population explosion puts an extra demand not only on the natural resources and environment, but also on the availability of jobs and health care facilities.  The theme of this year's World Population Day focuses on the health care aspect and is titled "Universal Access to ReproductiveHealth Services."

 Reproductive health care in this context covers three main aspects:

. First is the availability of contraceptive methods.  There are millions of women who would like to delay or avoid pregnancy but are unable to do so since they do not have access to contraceptives. Ifthese women are assured easy access to contraceptives, it would go a long way in controlling population growth. Besides women, contraceptives should also be easily available to men.

. Second is the issue related to maternal and infant mortality.  Numerous women and babies die during childbirth due to inadequate health care facilities during pregnancy and delivery.  The United Nations draws our attention to this group and urges countries toimplement programs that provide adequate health care facilities duringpregnancy and delivery.

. Third is the issue of sex education to youngsters.  Youngsters entering the reproductive age group need to be provided with the necessary knowledge, skills and services to protect them and guide them to take appropriate decisions.  They need to understand the benefits of limiting the size of their families and the necessary methods for the same.

 Besides providing health care facilities related to reproduction, countries should also ensure that these facilities are available equally to all individuals irrespective of socio-economic status.

 Controlling the growth of population is the need of the hour and has to be taken up on a war footing by countries all over the globe.

 Reference:

 http:www.un.org/en/events/populationday/

ഇന്ന് ലോക ജനസംഖ്യാ ബോധവത്കരണ ദിനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക