Image

ഭദ്രാസന കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ അവസാനിച്ചു.

ജോര്‍ജ്ജ് തുമ്പയില്‍ Published on 11 July, 2012
ഭദ്രാസന കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ അവസാനിച്ചു.
ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ അവസാനിച്ചതായി രജിസ്‌ട്രേഷന്‍ കമ്മിറ്റിയുടെ ചുമതലയുള്ള ജേമി ജോഷ്വാ അറിയിച്ചു. ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടിലെ എല്ലാ മുറികളും ബുക്ക് ചെയ്ത് കഴിഞ്ഞതോടെയാണ് തിങ്കളാഴ്ച വൈകുന്നേരം രജിസ്‌ട്രേഷന്‍ അവസാനിപ്പിക്കുവാന്‍ നിര്‍ബന്ധിതയായതെന്ന് ജേമി പറഞ്ഞു. വാക്ക് ഇന്‍ രജിസ്‌ട്രേഷനും അനുവദിക്കുന്നതല്ല. കോണ്‍ഫറന്‍സ് തുടങ്ങുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, അവസാന നിമിഷം അഭൂതപൂര്‍വ്വമായ അന്വേഷണങ്ങളാണ് ലഭിച്ചതെന്ന് ഭദ്രാസന വെബ്‌സൈറ്റഇല്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിലും രേഖപ്പെടുത്തിയിട്ടുണ്ട്.

ക്രൈസ്തവ മൂല്യങ്ങള്‍ക്ക് നിരക്കാത്തതായ പ്രവര്‍ത്തനങ്ങളൊന്നും തന്നെ കോണ്‍ഫറന്‍സ് വേദിയായ റിസോര്‍ട്ടിലോ പരിസരങ്ങളിലോ അനുവദിക്കുന്നതല്ലെന്ന് സെക്യൂരിറ്റി കമ്മിറ്റിയുടെ ചുമതലയുള്ള രാജു ഫിലിപ്പ് അറിയിച്ചു. കോണ്‍ഫറന്‍സ് കല്പനകള്‍ എന്ന തലക്കെട്ടോടെ പങ്കെടുക്കുന്നവര്‍ക്ക് അയച്ച കുറിപ്പില്‍ പാലിക്കേണ്ടതായ നിയമങ്ങളുടെ ലിസ്റ്റ് കൊടുത്തിട്ടുണ്ട്. കോണ്‍ഫറന്‍സ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് ആരംഭിക്കും.

വിവരങ്ങള്‍ക്ക് :
dioceseconference.org
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക