Image

ബ്രോങ്ക്‌സ് സെന്റ് തോമസ് ദേവാലയത്തില്‍ ദുക്‌റാന തിരുന്നാല്‍ ആഘോഷിച്ചു.

ഷോളി കുമ്പിളുവേലി Published on 10 July, 2012
ബ്രോങ്ക്‌സ് സെന്റ് തോമസ് ദേവാലയത്തില്‍ ദുക്‌റാന തിരുന്നാല്‍ ആഘോഷിച്ചു.
ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍, ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാസ്‌ളീഹായുടെ ദുക്‌റാന തിരുന്നാള്‍ ഭക്ത്യാഢംഭരപൂര്‍വ്വം ആഘോഷിച്ചു.

ദുക്‌റാന ദിനമായ ജൂലൈ 3-#ാ#ം തീയതി ചൊവ്വാഴ്ച വൈകുന്നേരം നടന്ന വേസ്പരക്ക് ഫാ.സിബി വെട്ടിയോലി കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന സമൂഹബലിയില്‍ ഫാ.ലിഗോറി ജോണ്‍സണ്‍ മുഖ്യ കാര്‍മ്മികനും, റവ.ഡോ.ജേക്കബ്ബ് കട്ടക്കല്‍, ഫാ.തവേദൂസ് അരവി
ന്ദത്ത്, ഫാ.സിബി വെട്ടിയോലി, ഫാ.റോയിസന്‍ മേനോലിക്കല്‍, ഫാ.ജോസ് കണ്ടത്തിക്കുടി എന്നിവര്‍ സഹകാര്‍മ്മികരും ആയിരുന്നു. ഫാ. തദേവൂസ് അരവിന്ദത്ത് ദുക്‌റാനയുടെ സന്ദേശം നല്‍കി.

പ്രധാന തിരുന്നാള്‍ ദിനമായ നാലാം തീയ്യതി വ്യാഴാഴ്ച നടന്ന സമൂഹബലിയില്‍ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി മുഖ്യകാര്‍മ്മികത്വം വഹിച്ചു. റവ.ഡോ. മാത്യൂ അഴകത്ത്, റവ.ഡോ. ജേക്കബ്ബ് കട്ടക്കല്‍, ഫാ.റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരും ആയിരുന്നു. റവ.ഡോ.മാത്യൂ അഴകത്ത് തിരുന്നാള്‍ സന്ദേശം നല്‍കി.

തുടര്‍ന്ന് മുത്തുകുടകളുടേയും, പഞ്ചാരി മേളത്തിന്റേയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് ബ്രോങ്ക്‌സ് നഗര വീഥികളിലൂടെ പ്രദിക്ഷണവും ഉണ്ടായിരുന്നു. പ്രദിക്ഷണത്തിന് കൈക്കാരന്മാരായ തോമസ് ചാമക്കാല, ഇട്ടൂപ്പ് കണ്ടംകുളം, ജോട്ടി പ്ലാത്തറ, സെക്രട്ടറി ആന്റണി കൈതാരം, ജോഷി തെള്ളിയാങ്കല്‍, ജോസഫ് കാഞ്ഞമല, ജോസ് മാളിയേക്കല്‍, സെബാസ്റ്റ്യന്‍ വീരുതയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബ്രോങ്ക്‌സ് സെന്റ് തോമസ് ദേവാലയത്തില്‍ ദുക്‌റാന തിരുന്നാല്‍ ആഘോഷിച്ചു.ബ്രോങ്ക്‌സ് സെന്റ് തോമസ് ദേവാലയത്തില്‍ ദുക്‌റാന തിരുന്നാല്‍ ആഘോഷിച്ചു.ബ്രോങ്ക്‌സ് സെന്റ് തോമസ് ദേവാലയത്തില്‍ ദുക്‌റാന തിരുന്നാല്‍ ആഘോഷിച്ചു.ബ്രോങ്ക്‌സ് സെന്റ് തോമസ് ദേവാലയത്തില്‍ ദുക്‌റാന തിരുന്നാല്‍ ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക