Image

ഫോമാ ദേശീയ മലയാള സാഹിത്യ മത്സര അവാര്‍ഡ്‌ ദാനം ജൂലൈ 21-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 10 July, 2012
ഫോമാ ദേശീയ മലയാള സാഹിത്യ മത്സര അവാര്‍ഡ്‌ ദാനം ജൂലൈ 21-ന്‌
ന്യൂയോര്‍ക്ക്‌: ഫോമ സംഘടിപ്പിച്ച ദേശീയ സാഹിത്യ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള അവാര്‍ഡ്‌ ദാനംജൂലൈ 21-ന്‌ നടക്കും. ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന 26 ടൈസണ്‍ അവന്യൂ ആണ്‌ വേദി.

ജൂലൈ 21-ന്‌ ഫോമയും, സാംസ്‌കാരിക മാസികയായ ജനനിയും സംയുക്തമായി നടത്തുന്ന സാഹിത്യ ശില്‍പ്പശാലയോടനുബന്ധിച്ച്‌ വൈകിട്ട്‌ 6 മണിക്ക്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ചാണ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്‌ പ്രശസ്‌ത സാഹിത്യകാരി മാനസി അവാര്‍ഡ്‌ വിതരണം ചെയ്യും.

കവിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനം മറിയാമ്മ ജോര്‍ജ്‌ (ടെക്‌സാസ്‌), രണ്ടാം സ്ഥാനം ജോര്‍ജ്‌ നടവയല്‍ (ഫിലാഡല്‍ഫിയ), ചെറുകഥാ വിഭാഗത്തില്‍ ഒന്നാം സ്ഥാനം രാജു ചിറമണ്ണില്‍ (ന്യൂയോര്‍ക്ക്‌), രണ്ടാം സ്ഥാനം അബ്‌ദുള്‍ പുന്നയൂര്‍ക്കുളം (മിഷിഗണ്‍), ലേഖന മത്സരത്തില്‍ ജോര്‍ജ്‌ നടവയല്‍ (ഫിലാഡല്‍ഫിയ) ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം ഷീബാ ജോസ്‌ (വിര്‍ജീനിയ) എന്നിവരാണ്‌ നേടിയത്‌.

സാഹിത്യ രംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭരായ ചെറിയാന്‍ കെ. ചെറിയാന്‍, ജെ. മാത്യൂസ്‌, ജോര്‍ജ്‌ തുമ്പയില്‍, ഏബ്രഹാം തെക്കേമുറി, ജോസ്‌ ഓച്ചാലില്‍, ജോസഫ്‌ നമ്പിമഠം, വാസുദേവ്‌ പുളിക്കല്‍, പ്രിയ ഉണ്ണികൃഷ്‌ണന്‍ എന്നിവരായിരുന്നു ദേശീയ സാഹിത്യമത്സരത്തിന്റെ വിധികര്‍ത്താക്കള്‍.

ഫോമയ്‌ക്കുവേണ്ടി ബിജോ ചെമ്മാന്ത്ര നേതൃത്വം നല്‍കി നടത്തിയ ദേശീയ മത്സരത്തില്‍ നിരവധി സാഹിത്യ രചനകള്‍, കവിത, ചെറുകഥ, ലേഖനം എന്നിവ ലഭിച്ചിരുന്നു.
ഫോമാ ദേശീയ മലയാള സാഹിത്യ മത്സര അവാര്‍ഡ്‌ ദാനം ജൂലൈ 21-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക