Image

ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കണം: ഇന്തോ അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്‍

ജോയിച്ചന്‍ പുതുക്കുളം Published on 10 July, 2012
ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കണം: ഇന്തോ അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്‍
ഷിക്കാഗോ: ഇന്തോ അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്റെ ബോര്‍ഡ്‌ അംഗങ്ങള്‍, അമേരിക്കിയിലെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നേതാക്കളുമായി നടത്തിയ ബ്രേക്ക്‌ഫാസ്റ്റ്‌ മീറ്റിംഗില്‍ പുതിയ നിയമങ്ങള്‍ നിലവില്‍ വരുമ്പോഴും, നിയമനങ്ങള്‍ നടത്തുമ്പോഴും ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. പ്രസിഡന്റ്‌ ഹരേന്ദ്ര മംഗോള, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, വൈസ്‌ പ്രസിഡന്റ്‌ ഡോ. ആഷിഷ്‌ സെന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി.

തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ പ്രതിനിധീകരിച്ച്‌ സെനറ്റര്‍ മൈക്ക്‌ നോളന്‍, സെനറ്റര്‍ ഡോണ്‍ കോട്ടവസ്‌കി, ഇല്ലിനോയിസ്‌ സ്റ്റേറ്റ്‌ റെപ്രസന്റേറ്റീവ്‌ മിഷേല്‍ വസമന്‍, സ്റ്റേറ്റ്‌ റെപ്രസന്റേറ്റീവ്‌ ഫ്രെഡ്‌ കാസപ്രറോ എന്നിവര്‍ ബ്രേക്ക്‌ഫാസ്റ്റ്‌ മീറ്റിംഗില്‍ പങ്കെടുത്തു. മുന്‍ സ്റ്റേറ്റ്‌ അസിസ്റ്റന്റ്‌ കംപ്‌ട്രോളര്‍ രാജാ കൃഷ്‌ണമൂര്‍ത്തി പ്രത്യേക അതിഥിയായിരുന്നു. ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണെങ്കില്‍ തീര്‍ച്ചയായും പ്രത്യേക പരിഗണന നല്‍കുന്നതാണെന്ന്‌ സെനറ്റര്‍മാരും സ്റ്റേറ്റ്‌ റെപ്രസന്റേറ്റീവ്‌ മാരും ഐ.എ.ഡി.ഒ ബോര്‍ഡ്‌ അംഗങ്ങളെ അറിയിക്കുകയുണ്ടായി. കൂടാതെ ഇല്ലനോയിസിലെ ജനങ്ങള്‍ക്ക്‌ പ്രയോജനം ചെയ്യുന്ന പുതിയ വികസനങ്ങളെക്കുറിച്ച്‌ അവര്‍ ഐ.എ.ഡി.ഒ ബോര്‍ഡ്‌ അംഗങ്ങളെ അറിയിക്കുകയുണ്ടായി.
ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കണം: ഇന്തോ അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക