Image

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക്‌ ഗാനശുശ്രൂഷയുമായി ജെ.എം. രാജുവും, ലതയും എത്തുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 10 July, 2012
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക്‌ ഗാനശുശ്രൂഷയുമായി ജെ.എം. രാജുവും, ലതയും എത്തുന്നു
ന്യൂജേഴ്‌സി: വടക്കേ അമേരിക്കയിലെ ക്രിസ്‌തീയ വിശ്വാസികളെ കാണുവാനും അനുഗ്രഹങ്ങള്‍ ചൊരിയാനുമായി അമേരിക്കയിലെത്തുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ട്രൈസ്റ്റേറ്റിലെ മലയാളികള്‍ ഹൃദ്യമായ സ്വീകരണം നല്‍കുന്നു.

പിതാവിന്‌ ന്യൂജേഴ്‌സിയില്‍ സ്വീകരണം നല്‍കുമ്പോല്‍ ഏഴാം കടലിനക്കരെ നിന്ന്‌ രണ്ട്‌ സ്വര്‍ഗ്ഗീയ ഗായകര്‍ ആശംസകള്‍ അര്‍പ്പിക്കുവാന്‍ എത്തുന്നു. സിലോണ്‍ റേഡിയോയിലൂടെ മനോഹരമായ ഗാനങ്ങള്‍ ആലപിക്കുന്ന ജെ.എം. രാജുവും, ദൂരദര്‍ശനിലൂടെ ഒട്ടേറെ മനോഹരഗാനങ്ങള്‍ നല്‍കി മലയാളികളുടെ മനംകവര്‍ന്ന ലതയും ജൂലൈ 22-ന്‌ ഞായറാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ പിസ്‌കാറ്റ്‌ വേയില്‍ കര്‍ദ്ദിനാളിന്‌ നല്‍കുന്ന സ്വീകരണത്തോടനുബന്ധിച്ചുള്ള ബാങ്ക്വറ്റില്‍ ഗാനങ്ങള്‍ ആലപിക്കും.

മുത്തുക്കുടകളും ചെണ്ടമേളങ്ങളും താലപ്പൊലിയും സ്വീകരണത്തിന്‌ പൊലിമ കൂട്ടുമ്പോള്‍ പ്രശസ്‌ത കോറിയോഗ്രാഫറായ ബീനാ മേനോന്റെ കലാശ്രീ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സിലെ കുട്ടികളുടെ നൃത്തവും, ന്യൂജേഴ്‌സി- ന്യൂയോര്‍ക്ക്‌ എക്യൂമെനിക്കല്‍ കൗണ്‍സിലുകളിലെ ഗായകരുടെ ക്വയറും മനോഹാരിത പകരും.

ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ 30-ഓളം സാമൂഹ്യ-സാംസ്‌കാരിക-മത സംഘടനകളുടെ സഹകരണത്തോടെ പിതാവിന്‌ സ്വീകരണം ഒരുക്കുന്നത്‌ ചങ്ങനാശേരി എസ്‌ ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നിയാണ്‌. ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ എല്ലാ മലയാളികളേയും സ്വീകരണ ചടങ്ങിലേക്ക്‌ ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. കുര്യാക്കോസ്‌ (914 364 3359), ജെയിന്‍ ജേക്കബ്‌ (845 661 0084), അനിയന്‍ ജോര്‍ജ്‌ (908 337 1289) അനിയന്‍ ജോര്‍ജ്‌ ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക്‌ ഗാനശുശ്രൂഷയുമായി ജെ.എം. രാജുവും, ലതയും എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക