Image

സതീഷ്‌ ബാബു പയ്യന്നൂരിന്‌ സാഹിത്യവേദിയില്‍ സ്വീകരണം നല്‍കും

ജോയിച്ചന്‍ പുതുക്കുളം Published on 10 July, 2012
സതീഷ്‌ ബാബു പയ്യന്നൂരിന്‌ സാഹിത്യവേദിയില്‍ സ്വീകരണം നല്‍കും
ഷിക്കാഗോ: ആധുനിക മലയാള സാഹിത്യ പ്രതിഭകളില്‍ ഒരാളായ സതീഷ്‌ ബാബു പയ്യന്നൂരിന്‌ 2012 ജൂലൈ 13-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ ഡോ. ശ്രീധരന്‍ കര്‍ത്തായുടെ വസതിയില്‍ വെച്ച്‌ (1622 Lois Ann Lane, Naperville,IL) സാഹിത്യവേദി സ്വീകരണ സമ്മേളനം ചേരും.

`ദൈവപുര' എന്ന ആദ്യ നോവലിനെ തുടര്‍ന്ന്‌ ഹൃദയദൈവതം, കുടമണികള്‍ കിലുങ്ങിയ രാവില്‍, മണ്ണ്‌, മഞ്ഞ സൂര്യന്റെ നാളുകള്‍, വിലാപവൃക്ഷത്തിലെ കാറ്റ്‌ തുടങ്ങിയ നോവലുകളും, ഒരു തൂവലിന്റെ സ്‌പര്‍ശം, മഴയിലുണ്ടായ മകള്‍, വൃശ്ചികം വന്നു വിളിച്ചു തുടങ്ങിയ ചെറുകഥാ സമാഹാരങ്ങളും എഴുതി മലയാള സാഹിത്യത്തെ സമ്പന്നമാക്കിയതിനൊപ്പം കേരള ചലച്ചിത്ര അക്കാഡമി ഭരണസമിതിയിലും പലതവണ കേരള സര്‍ക്കാരിന്റെ സിനിമ ടിവി അവാര്‍ഡ്‌ കമ്മിറ്റിയിലും ജൂറിയായും പ്രവര്‍ത്തിച്ച്‌ ഇപ്പോള്‍ കേരള സാഹിത്യ അക്കാഡമി ഭരണസമിതിയംഗമായും പനോരമ ടെലിവിഷന്‍ ഡയറക്‌ടറായും സേവനം അനുഷ്‌ഠിക്കുന്നു. കാരൂര്‍ അവാര്‍ഡ്‌, കേരള ഫിലിം ക്രിട്ടിക്‌സ്‌ അവാര്‍ഡ്‌ തുടങ്ങി നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്‌.

ചിക്കാഗോ സന്ദര്‍ശിക്കുന്ന സതീഷ്‌ ബാബുവിന്‌ സാഹിത്യവേദി ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിലേക്ക്‌ സാഹിത്യസ്‌നേഹികളെ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഡോ. ശ്രീധരന്‍ കര്‍ത്താ (630 456 6875), ശ്രീമതി അഡ്വ. രതീ ദേവി (708 560 9880), ജോണ്‍ സി. ഇലക്കാട്ട്‌ (773 282 4955).
സതീഷ്‌ ബാബു പയ്യന്നൂരിന്‌ സാഹിത്യവേദിയില്‍ സ്വീകരണം നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക