Image

ഫോമാ 2022 - 24 ട്രഷറര്‍ സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ  നോമിനേറ്റ് ചെയ്തു

ലൂക്കോസ് പൈനുങ്കല്‍. Published on 30 December, 2021
 ഫോമാ 2022 - 24 ട്രഷറര്‍ സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ  നോമിനേറ്റ് ചെയ്തു

ഫ്‌ലോറിഡ : ഫോമാ ജോയിന്റ് ട്രഷററും സണ്‍ ഷൈന്‍ റീജിയന്റെ മുന്‍  റീജിണല്‍ ആര്‍ വി പിയുമായ ബിജു തോണിക്കടവിലിനെ 2022 - 24 ഫോമാ ട്രഷറര്‍ സ്ഥാനത്തേക്ക് കേരളാ അസോസിയേഷന്‍ ഓഫ് പാം ബീച്ച്  (KAPB) നോമിനേറ്റ് ചെയ്തു, പ്രസിഡന്റ് പോള്‍ പള്ളിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബിജു തോണിക്കടവിലിനെ ഐകകണ്‌ഠ്യേന ഈ സ്ഥാനത്തേക്ക് നോമിനേറ്റ്  ചെയ്തത്, സെക്രട്ടറി ലൂക്കോസ് പൈനുങ്കല്‍, ട്രഷറര്‍ റജി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ജോണ്‍ വി ജോണ്‍, മുന്‍ പ്രസിഡന്റുമാരായ മാത്യു തോമസ്, സജി ജോണ്‍സന്‍, ജിജോ ജോസ്, ഡോക്ടര്‍ ജഗതി നായര്‍ മറ്റു ഭാരവാഹികളായ രജിമോന്‍ ആന്റണി,ജോര്‍ജ് ശാമുവേല്‍, അജി തോമസ്, ആനി ഷീബ മനോജ്, സജി തോമസ്, സുനില്‍ കായല്‍ച്ചിറയില്‍, ലിങ്കണ്‍ ജേക്കബ്, ബേസില്‍ തോമസ് തുടങ്ങി പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു,

കേരളാ അസോസിയേഷന്‍ ഓഫ് പാം ബീച്ച് മുന്‍ പ്രസിഡന്റ്  കൂടിയായ ബിജു തോണിക്കടവില്‍ ഫോമാ ജോയിന്റ് ട്രഷറര്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചതെന്ന് പ്രസിഡന്റ് പോള്‍ പള്ളിക്കല്‍ തന്റെ ആമുഖപ്രസംഗത്തില്‍ പറഞ്ഞു, തിരഞ്ഞെടുക്കപ്പെട്ട ടീമിന്റെ കൂടെ തോളോടുതോള്‍ ചേര്‍ന്ന് മികച്ച പ്രവര്‍ത്തനങ്ങള്‍  കാഴ്ചവയ്ക്കുവാന്‍ ബിജുവിന് കഴിഞ്ഞുവെന്ന് സെക്രട്ടറി ലൂക്കോസ് പൈനുങ്കല്‍ പറഞ്ഞു,

കഴിഞ്ഞ കാലങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങളും,ജോയിന്റ് ട്രഷറായിയിരിക്കുന്ന സമയത്തെ പ്രവര്‍ത്തിപരിചയവും വരുംകാലങ്ങളില്‍ ഫോമയ്ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്ന് ട്രഷറര്‍ റെജി സെബാസ്റ്റ്യന്‍  പറഞ്ഞു,  ഫോമയിലെ അംഗസംഘടനകളിലെ എല്ലാവരോടും  അദ്ദേഹം പുലര്‍ത്തുന്ന വ്യക്തി ബന്ധങ്ങളാണ്  ബിജുവിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയം സമ്മാനിച്ചതെന്നും  അദ്ദേഹം തന്റെ മികച്ച  പ്രവര്‍ത്തനങ്ങളിലൂടെ ഇത്തവണയും വിജയം ഉറപ്പാക്കിയിരിക്കുകയാണെന്നും ഡോക്ടര്‍ ജഗതി നായര്‍ പറഞ്ഞു.

ഫോമാ വില്ലേജ് പ്രൊജക്റ്റ് അടക്കം ഏല്പിച്ച പ്രോജെക്ടകളെല്ലാം വളരെ കൃത്യതയോടും ആത്മാര്‍ത്ഥതയോടും കൂടി ചെയ്‌തെടുക്കുവാന്‍ ബിജു തോണിക്കടവിലിനു കഴിഞ്ഞിട്ടുണ്ടെന്നും, ഒരു മികച്ച സംഘാടകനെന്ന നിലയില്‍ അദ്ദേഹം അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും മുന്‍ പ്രസിഡന്റുമാരായ  മാത്യു തോമസ് സജി ജോണ്‍സന്‍,ജിജോ ജോസ് തുടങ്ങിയവര്‍ പറഞ്ഞു,

സണ്‍ ഷൈന്‍ റീജിയന്റെ മുന്‍  റീജിണല്‍ ആര്‍ വി പി ആയിരുന്ന കാലത്ത് എല്ലാ അസോസിയേഷനുകളെയും ഏകോപിപ്പിച്ചു കൊണ്ട് നല്ല രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ട് പോയ ബിജുവിന് എല്ലാവിധ പിന്തുണയും നല്‍കുന്നതായി യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അറിയിച്ചു,

വ്യക്തമായ കാഴ്ചപ്പാടുകളോടുകൂടി സംഘടനയെ മുന്നോട്ടു നയിക്കുവാന്‍ കഴിവുള്ള ഒരു മികച്ച നേതാവാണ് ബിജു തോണിക്കടവിലെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും  നല്‍കണമെന്ന് കേരളാ അസോസിയേഷന്‍ ഓഫ് പാം ബീച്ച് ഐകകണ്‌ഠ്യേന അഭ്യര്‍ഥിച്ചു,

Join WhatsApp News
Foman 2021-12-30 12:14:43
ഇത്രയും അഴിമതി നിറഞ്ഞ ഒരു സംഘടനയിൽ തുടരുകയല്ലാതെ അദ്ദേഹത്തിന് വേറെ ജോലിയില്ലേ? ഒരു ജീവിതം നേടുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക