Image

വിയന്നയില്‍ പ്രോസി കാര്‍ണിവെലിന് സമാപനം

Published on 09 July, 2012
വിയന്നയില്‍ പ്രോസി കാര്‍ണിവെലിന് സമാപനം
വിയന്ന: രണ്ടുദിവസം നീണ്ടു നിന്ന പ്രോസി കാര്‍ണിവെലിന് വര്‍ണാഭമായ സമാപനം. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ വിയന്നയിലെ കാന്‍ഡല്‍ ഗാസ്സെയില്‍ ഏഷ്യന്‍, ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലെയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെയും മുന്നൂറോളം കലാകാരന്‍മാരെ അണി നിരത്തി ഓസ്‌ട്രേലിയയിലെ മലയാളി സംരംഭമായ പ്രോസി സൂപ്പര്‍ മാര്‍ക്കറ്റ് സംഘടിപ്പിച്ച മേളയില്‍ സ്വദേശീയരും വിദേശീയരുമായി നാലായിരത്തോളം സന്ദര്‍ശകരുണ്ടായിരുന്നു.

ജില്ലാ ഭരണാധികാരികളുടെ സഹകരണത്തോടുകൂടി ആദ്യ ദിവസം നടന്ന മതസൗഹാര്‍ദ്ദ സമ്മേളനം മേയര്‍ തോമസ് ബിംബ്ലിംഗര്‍ ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളുടെ ഫുഡ്സ്റ്റാളുകള്‍ മറ്റൊരാകര്‍ഷണമായിരുന്നു. 

വിവിധ സംസ്‌കാരങ്ങളുടെയും കലകളുടെയും സംഗീതത്തിന്റെയും സമന്വയ വേദിയായ മേളയുടെ രണ്ടാം ദിവസത്തെ പരിപാടികളുടെ ഉദ്ഘാടനം ഓസ്ട്രിയായിലെ ഉത്തെബോക്ക് നിര്‍വഹിച്ചു. രാജസ്ഥാന്‍ റൂട്ട്‌സ് അവതരിപ്പിച്ച ഖവ്വാലി സംഗീതവും പഞ്ചാബി ബംഗ്‌റയും കേരളത്തില്‍ നിന്നുള്ള കലാതരംഗിണി മേരിജോണിന്റെ മോഹിനിയാട്ടവും ഇന്ത്യയുടെ പ്രാതിനിധ്യമായിരുന്നു.

വാര്‍ത്ത അയച്ചത്: ബിജു മാളിയേക്കല്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക