Image

സിഡ്‌നിയില്‍ മലയാളം കുര്‍ബാന ആരംഭിച്ചതിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിച്ചു

Published on 09 July, 2012
 സിഡ്‌നിയില്‍ മലയാളം കുര്‍ബാന ആരംഭിച്ചതിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിച്ചു
സിഡ്‌നി : സിഡ്‌നി മലയാളി കത്തോലിക്കാ കമ്മ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍, വി. തോമാസ്ലീഹായുടെ ദുക്‌റാന തിരുനാളും സിഡ്‌നിയില്‍ മലയാളം കുര്‍ബാന ആരംഭിച്ചതിന്റെ മുപ്പതാം വാര്‍ഷികവും ഫാ. തോമസ് കുറുന്താനത്തിന്റെ ഫീസ്റ്റ് ദിനാഘോഷവും പ്രൗഢമായ പരിപാടികളോടെ നടത്തപ്പെട്ടു.

മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് സിഡ്‌നിയിലെ കുറച്ചു മലയാളി കത്തോലിക്കരുടെ ആവശ്യ പ്രകാരം സെന്റ് പോള്‍സ് സഭയിലെ ബഹുമാനപ്പെട്ട ആന്‍ഡ്രൂസച്ചനാണ് 1982 ല്‍ ദുക്‌റാന തിരുന്നാളിനോടനുബന്ധിച്ചു മലയാളം (സീറോമലബാര്‍) കുബാനയര്‍പ്പിച്ചത്. ഫാ. തോമസ് കുറുന്താനത്തിന്റെ മുഖൃ കാര്‍മ്മികത്വത്തില്‍ ഫാ. അഗസ്റ്റിന്‍ തറപ്പേല്‍, ഫാ. ഫ്രാന്‍സിസ്, ഫാ. സാലസ്, ഫാ. ആന്‍ഡ്രൂസ് എന്നിവര്‍ തിരുനാള്‍ കുര്‍ബാനയര്‍പ്പിച്ചു. 

ഫാ. ഗബ്രിയേല്‍ തിരുന്നാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് ജൂബിലി ഹാളില്‍ ഫാ. അഗസ്റ്റിന്‍ തറപ്പേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സിഡ്‌നി മലയാളി കത്തോലിക്കാ കമ്മിറ്റിയുടെ പ്രസിഡണ്ട് കെ.പി. ജോസ് സ്വാഗതം ആശംസിക്കുകയും കുറുന്താനത്തച്ചനു കമ്മ്യുണിറ്റിയുടെ ഉപഹാരം നല്‍കുകയും ചെയ്തു. മറുപടി പ്രസംഗത്തില്‍ ഇതേ ദേവാലയത്തില്‍ താന്‍ ആദ്യമായി മലയാളം വി. കുര്‍ബാനയര്‍പ്പിച്ചതിന്റെ ഇരുപതാം വാര്‍ഷികം കൂടിയാണ് ഇതെന്ന് ഫാ. തോമസ് കുറുന്താനം പറയുകയുണ്ടായി. റ്റോമി മംഗലത്തില്‍, ജോഷി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സതര്‍ലാന്‍ഡ് ഷയര്‍, ലിവര്‍പൂള്‍, ബാന്ക്‌സ്ടൗണ്‍ എന്നി പ്രാര്‍ഥനാ ഗ്രൂപ്പിലെ കുട്ടികളുടെ കലാപരിപാടികള്‍ ആഘോഷത്തിന് ചാരുതയേകി.

സെക്രട്ടറി സോജന്‍ ചേന്നാത്ത് കൃതജ്ഞതയര്‍പ്പിച്ചു. ജെറോമി ജോസഫ്, സാജു തോമസ്, സിബിച്ചന്‍ ജോസഫ് എന്നിവരുടെ നേതൃത്തത്തിലുള്ള വിവിധ കമ്മറ്റികള്‍ പരിപാടിയുടെ വിജയത്തിനായി പ്രയത്‌നിച്ചു. സ്വാതിഷ്ഠമായ ഡിന്നറോടെ ആഘോഷങ്ങള്‍ സമാപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക