Image

ജെറ്റ്‌ എയര്‍വെയ്‌സ്‌ വിമാനങ്ങളുടെ സമയമാറ്റം: യാത്രക്കാര്‍ കുടുങ്ങി

സേവ്യര്‍ കാവാലം Published on 09 July, 2012
ജെറ്റ്‌ എയര്‍വെയ്‌സ്‌ വിമാനങ്ങളുടെ സമയമാറ്റം: യാത്രക്കാര്‍ കുടുങ്ങി
മസ്‌കറ്റ്‌: മസ്‌കറ്റില്‍ നിന്ന്‌ തിരുവനന്തപുരത്തേക്കും കൊച്ചിയില്‍ നിന്ന്‌ മസ്‌കറ്റിലേക്കുമുള്ള ജെറ്റ്‌ എയര്‍വെയ്‌സ്‌ വിമാനങ്ങളുടെ സമയത്തില്‍ മാറ്റം.

ഞായറാഴ്‌ച രാത്രി മസ്‌കറ്റ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ തിരുവനന്തപുരത്തേക്കുള്ള 25-ഓളം യാത്രക്കാര്‍ക്ക്‌ സമയമാറ്റം മൂലം യാത്രചെയ്യാന്‍ സാധിച്ചില്ല. തിങ്കളാഴ്‌ച പുലര്‍ച്ചെ 1.30-ന്‌ യാത്ര പുറപ്പെടേണ്‌ട (9 ഡബ്ല്യു529) വിമാനം ഞായറാഴ്‌ച രാത്രി 10.30-ന്‌ മസ്‌കറ്റില്‍ നിന്നും പുറപ്പെട്ടു.

ദിവസേനയുള്ള കൊച്ചിയില്‍ നിന്ന്‌ പുറപ്പെടുന്ന വിമാനങ്ങളും (9 ഡബ്ല്യു 534) ഇന്നുമുതല്‍ രാത്രി 7.30-ന്‌ പുറപ്പെടും. അവധിക്കാലം പ്രമാണിച്ച്‌ ഗള്‍ഫില്‍ പൊതുവേയും ഒമാനില്‍ പ്രത്യേകിച്ചും യാത്രക്കാരുടെ വന്‍ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. എയര്‍ലൈനുകള്‍ പലതും നഷ്‌ടം നികത്തുകയാണ്‌ ഇപ്പോള്‍. യാത്രക്കാര്‍ പലരും സീറ്റ്‌ കിട്ടാത്തതുകൊണ്‌ടും താങ്ങാനാവാത്ത നിരക്കുകള്‍ കാരണവും മരണാവശ്യങ്ങള്‍ക്കുപോലും നാട്ടില്‍ പോകാതെ കഴിയുമ്പോഴാണ്‌ ബുക്ക്‌ ചെയ്‌ത സീറ്റുകളില്‍ യാത്രക്കാരെ കൊണ്‌ടുപോകാതെ നഷ്‌ടം വരുത്തിയത്‌.

പെട്ടെന്നുള്ള ഷെഡ്യൂള്‍ ചെയ്‌ഞ്ചാണ്‌ പിഴവിന്‌ കാരണമായത്‌. വിമാന കമ്പനി ട്രാവല്‍ ഏജന്റുമാരുടെ തലയില്‍ ഉത്തരവാദിത്വം ഏല്‍പിക്കാന്‍ ശ്രമിക്കുമ്പോഴും യാത്രക്കാരെ കയ്യൊഴിയാതെ അടുത്ത വിമാനങ്ങളില്‍ വിടുവാന്‍ ശ്രമിക്കുമെന്ന്‌ ജെറ്റ്‌ എയര്‍വേയ്‌സ്‌ വൃത്തങ്ങള്‍ ദീപിക ലേഖകനോട്‌ പറഞ്ഞു.
ജെറ്റ്‌ എയര്‍വെയ്‌സ്‌ വിമാനങ്ങളുടെ സമയമാറ്റം: യാത്രക്കാര്‍ കുടുങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക