Image

ഷാര്‍ജയില്‍ മാലിന്യം പുറത്തിട്ടാല്‍ പിഴ ഈടാക്കും

Published on 09 July, 2012
ഷാര്‍ജയില്‍ മാലിന്യം പുറത്തിട്ടാല്‍ പിഴ ഈടാക്കും
ഷാര്‍ജ: മാലിന്യങ്ങള്‍ അതിനായി സ്ഥാപിച്ച സംവിധാനങ്ങളിലല്ലാതെ പുറത്തിട്ടാല്‍ പിഴടക്കമുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന്‌ ഷാര്‍ജ മുനിസിപ്പാലിറ്റി. ഇത്തരത്തില്‍ നിയമ ലംഘനം കണ്ടത്തെിയ നിരവധി സ്ഥാപനങ്ങള്‍ക്ക്‌ ഇതിനകം മുറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

പൊതു നിരത്തുകളില്‍ ഇത്തരത്തിലുള്ള അവശിഷ്ടങ്ങള്‍ വലിച്ചെറിയാതിരിക്കാന്‍ നിരവധി മാലിന്യ നിക്ഷേപിണികളാണ്‌ ഷാര്‍ജയില്‍ സ്ഥാപിച്ചിരിക്കുന്നത്‌. എന്നാല്‍ ഇതൊന്നും പ്രയോജനപെടുത്താതെ നിരത്തുകളിലും മറ്റും മാലിന്യം നിക്ഷേപിക്കുന്നത്‌ നിരന്തരമായി ശ്രദ്ധയില്‍പെട്ടതാണ്‌ നടപടിയിലേക്ക്‌ നീങ്ങാന്‍ കാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക