Image

ഡോക്‌ടര്‍മാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു; നാളെ വീണ്ടും ചര്‍ച്ച

Published on 24 July, 2011
ഡോക്‌ടര്‍മാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു; നാളെ വീണ്ടും ചര്‍ച്ച
തിരുവനന്തപുരം: ശമ്പളവര്‍ധനവ്‌ ഉള്‍പ്പടെയുള്ള ആവശ്യങ്ങളുമായി സമരം പ്രഖ്യാപിച്ച സര്‍ക്കാര്‍  ഡോക്‌ടര്‍മാരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല.

ചര്‍ച്ച തിങ്കളാഴ്‌ചയും തുടരും.മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കോമ്പന്‍സേഷന്‍ അലവന്‍സ്‌ 100 ശതമാനവും ശമ്പളത്തില്‍ ലയിപ്പിക്കണമെന്നും ഇതിന്‌ മുന്‍കാല പ്രാബല്യം വേണമെന്നുമാണ്‌ സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ പ്രധാന ആവശ്യം.നാളത്തെ ചര്‍ച്ചയില്‍ തീരുമാനമാകുമെന്ന്‌ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്‌ പറഞ്ഞു. ഏതാണ്ട്‌ രണ്ടു മാസക്കാലമായി സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ നിസ്സഹകരണ സമരത്തിലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക