Image

ആ തമന്ന ഞാനല്ല

Published on 08 July, 2012
ആ തമന്ന ഞാനല്ല
സ്‌പെഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ താരങ്ങളുടെ പ്രൊഫൈല്‍ കണ്ടാല്‍ ചാടിവീഴുന്ന ആരാധകര്‍ ഏറെ. അത്തരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി തമന്ന. എല്ലാ പ്രൊഫൈലിനുപിന്നിലും താരങ്ങളാണെന്ന ധാരണ വേണ്ടെന്നാണ് തമന്ന പറയുന്നത്.

ഫേസ്ബുക്കില്‍ തമന്നയുടെ പ്രൊഫൈല്‍ പ്രത്യക്ഷപ്പെട്ടതിനുപിന്നാലെയാണ് അത് താനല്ലെന്ന വിശദീകരണവുമായി താരം രംഗത്തെത്തിയത്. ''എന്റെ പേരിലുള്ള പ്രൊഫൈല്‍ കണ്ട്, പലരും അത് ഞാനാണെന്ന് ധരിക്കുകയുണ്ടായി. എന്നാല്‍, ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിലും ഞാന്‍ അംഗമല്ല. ഫേസ്ബുക്കിലുള്ളത് മറ്റേതോ തമന്നയാവാം''താരം വിശദീകരിക്കുന്നു.

തമന്നയെ ഒരു തമിഴ്‌സിനിമയില്‍ കണ്ടിട്ട് ഒരുവര്‍ഷമാകാറായി. കഴിഞ്ഞവര്‍ഷം ധനുഷിന്റെ നായികയായി അഭിനയിച്ച 'വേങ്കൈ' ആണ് തമന്നയുടെ ഒടുവിലത്തെ തമിഴ്ചിത്രം. തെലുങ്കില്‍ തിരക്കായതിനാലാണ് തമിഴിലേക്ക് വരാത്തതെന്നാണ് വിശദീകരണം. തമന്നയുടെ തെലുങ്ക്ചിത്രത്തിന്റെ തമിഴ് പുനരാവിഷ്‌കാരമായ 'എന്റെന്‍ട്രാല്‍ കാതല്‍ എമ്പേന്‍' വൈകാതെ തിയേറ്ററിലെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക