Image

ഉറക്കുപാട്ട്‌ (ജോസ്‌ ചെരിപുറം)

Published on 07 July, 2012
ഉറക്കുപാട്ട്‌ (ജോസ്‌ ചെരിപുറം)
Let the rain kiss you. Let the rain beat upon your head with silver liquid drops. Let the rain sing you a lullaby.
Langston Hughes

കാട്ടുമുല്ലകള്‍ പുഞ്ചിരിച്ചു
നാട്ടുവഴിയോരമാകെ
പൂത്തുലയും തേന്മാവിലൊരു
പാട്ട്‌ പാടും പെണ്‍കുയിലേ
കേട്ടുറങ്ങാന്‍ നിന്റെ ചുണ്ടില്‍
താരാട്ടുപാട്ടിന്നീണമുണ്ടോ?
തൊട്ടിലാട്ടും തെന്നല്‍ കാതില്‍
ഇഷ്‌ടമുള്ളൊരു കഥ പറഞ്ഞോ?
തൊട്ടുണര്‍ത്തുമോര്‍മ്മകളില്‍
നഷ്‌ടസ്വപ്‌ന വസന്തമുണ്ടോ?
ആര്‍ദ്രമാമെന്‍ ഹൃത്തടം സുഖ-
നിദ്ര തേടിയലഞ്ഞ രാവില്‍
മുദ്രമോതിരമണിഞ്ഞ വിരലാല്‍
രുദ്രവീണ മീട്ടിവന്നവള്‍ പാടി
നേര്‍ത്ത മഞ്ഞിന്‍ കണങ്ങള്‍ കൈ-
കോര്‍ത്തുനില്‍ക്കും മകരനിലാവില്‍
തീര്‍ഥമായ്‌ നീയൊഴുകിവരൂ- ദാ-
ഹാര്‍ത്തമെന്നാത്മാവിന്നറകളില്‍.

ജോസ്‌ ചെരിപുറം
josecheripuram@gmail.com

ഉറക്കുപാട്ട്‌ (ജോസ്‌ ചെരിപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക