Image

തീവ്രവാദബന്ധം: പാക്‌ പൗരന്‍ കാനഡയില്‍ അറസ്റ്റില്‍

Published on 24 July, 2011
തീവ്രവാദബന്ധം: പാക്‌ പൗരന്‍ കാനഡയില്‍ അറസ്റ്റില്‍
ടൊറോന്റോ: പാക്കിസ്ഥാന്‍ പൗരനായ 42-നെ കാനഡയില്‍ അറസ്റ്റ്‌ ചെയ്‌തു. ഇയാള്‍ക്ക്‌ തീവ്രവാദ ബന്ധമുണ്ടെന്ന്‌ കരുതുന്നു. മിസിസാഗയില്‍ വെച്ചാണ്‌ അര്‍ഷദ്‌ മുഹമ്മദ്‌ എന്നയാളെ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാള്‍ക്കെതിരേ യുദ്ധക്കുറ്റവും ചുമത്തിയിട്ടുണ്ട്‌. പല തീവ്രവാദ ആക്രമണങ്ങളില്‍ നേരിട്ട്‌ ഇയാള്‍ക്ക്‌ ബന്ധമുണ്ടെന്ന്‌ കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി ജാസണ്‍ കെന്നി അറിയിച്ചു. പാകിസ്‌താനില്‍ നിന്നുള്ള ഒരു തീവ്രവാദ സംഘടനയിലെ അംഗമാണിയാളെന്നും കനേഡിയന്‍ സര്‍ക്കാര്‍ പുറത്തുവിട്ട 30 യുദ്ധക്കുറ്റവാളികളുടെ പട്ടികയില്‍ അര്‍ഷദ്‌ ഉള്‍പ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക