Image

മറിയം സൂസൻ മാത്യുവിന്റെ, 19, പൊതുദർശനം വ്യാഴാഴ്ച; അക്രമിയെ തിരിച്ചറിഞ്ഞു

Published on 01 December, 2021
മറിയം സൂസൻ മാത്യുവിന്റെ, 19, പൊതുദർശനം വ്യാഴാഴ്ച; അക്രമിയെ തിരിച്ചറിഞ്ഞു

അലബാമ: മോണ്ട്ഗോമറിയിൽ  വീട്ടിൽ വെടിയേറ്റു മരിച്ച   മറിയം സൂസൻ മാത്യുവിന്റെ, 19, പൊതുദര്ശനം ഡിസംബർ രണ്ട് വ്യാഴാഴ്ച വൈകിട്ട് 5 മുതൽ 7 വരെ: Chapel of Magnolia Cremations & Funeral, 901 South McDonough Street | Montgomrey, AL 36104 | Tel: 334-265-0622 

വീട്ടിൽ ഉറങ്ങുകയായിരുന്നു മറിയം സൂസൻ മാത്യു. മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിംഗ് തുളച്ച് വന്നു  ശരീരത്തിൽ പതിക്കുകയായിരുന്നു 

അയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.  അറസ്റ്റ്  ചെയ്തുവോ എന്ന് വ്യക്തമല്ല.

തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യൂവിന്റെയും ബിൻസിയുടെയും മകളാണ്. ബിമൽ, ബേസിൽ എന്നിവർ സഹോദരങ്ങളാണ്.

നാലു മാസമേ ആയുള്ളൂ ഗൾഫിൽ നിന്ന് കുടുംബം  ഇവിടെ എത്തിയിട്ട്. ഓർത്തഡോക്സ് ചർച്ച് അംഗങ്ങളാണ്.

മസ്‌കറ്റിലെ ഇന്ത്യൻ സ്‌കൂളിൽ നിന്ന് പ്ലസ് ടു  പാസായ ശേഷമാണ് ഇവിടെ എത്തിയത് 

അലബാമയിൽ പൊതുദർശനത്തിനും, സംസ്കാര ശുശ്രൂഷകൾക്കും ശേഷം  കേരളത്തിലേക്ക് കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.

For more details: 469-473-1140 or 334-546-0729

 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക