പോപ് ഗായിക ഏമി ജെയ്ഡ് വൈന്‍ഹൗസ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
Published on 24 July, 2011
ലണ്ടന്‍: ബ്രിട്ടീഷ് പോപ്പ് ഗായിക ഏമി ജെയ്ഡ് വൈന്‍ഹൗസ് (27) ദുരൂഹ
സാഹചര്യത്തില്‍ മരിച്ചു. എന്നാല്‍ അമിത തോതിലുള്ള മയക്കുമരുന്നിന്റെ ഉപയോഗമാണ്
മരണകാരണമെന്നാണ് റിപ്പോര്‍ട്ടുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ പ്രശസ്തിയിലെത്തിയ
എമി ഒരു ആല്‍ബത്തിന് ഏറ്റവും കൂടുതല്‍ ഗ്രാമി പുരസ്കാരങ്ങള്‍ നേടിയ വനിതയെന്ന
റെക്കോര്‍ഡു നേടിയ വ്യക്തിയാണ്.
2003ല്‍ `ഫ്രാങ്ക്' എന്ന
ആല്‍ബത്തിലൂടെയാണ് വൈന്‍ഹൗസ് പോപ് സംഗീതരംഗത്തേക്ക് കടന്നുവന്നത്. ഈ
ആല്‍ബത്തിന് അവര്‍ക്ക് മെര്‍ക്കുറി പ്രൈസിനുള്ള നാമനിര്‍ദേശം ലഭിച്ചു. എന്നാല്‍
2006ല്‍ പുറത്തിറങ്ങിയ `ബാക് ടു ബ്ലാക്' എന്ന ആല്‍ബം ആറ് ഗ്രാമി അവാര്‍ഡ്
നാമനിര്‍ദേശം ലഭിച്ചതില്‍ അഞ്ചെണ്ണം സ്വന്തമാക്കി.
മദ്യവും
മയക്കുമരുന്നിനും അടിമയായിരുന്ന എമിക്ക് ശരീരഭാരം നഷ്ടമാകുന്ന രോഗവും
ഉണ്ടായിരുന്നു. സുഹൃത്തായ ബ്ലേക്ക് ഫീല്ഡര്സിവിനെ 2007 മെയ് 18ന് വിവാഹം
ചെയ്തെങ്കിലും പിന്നീട് പിരിഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല