Image

ഫൊക്കാനാ 'ഭാഷയ്‌ക്കൊരു ഡോളര്‍ ' പദ്ധതി വന്‍ വിജയമായി

പി.പി.ചെറിയാന്‍ Published on 07 July, 2012
ഫൊക്കാനാ 'ഭാഷയ്‌ക്കൊരു ഡോളര്‍ ' പദ്ധതി വന്‍ വിജയമായി
ഹൂസ്റ്റണ്‍ :ഹൂസ്റ്റണില്‍ സമാപിച്ച പതിനഞ്ചാമതു ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഭാഷയ്‌ക്കൊരു ഡോളര്‍ ' പദ്ധതി വന്‍ വിജയമായതായി ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, നാഷണല്‍ കണ്‍വീനര്‍ ഐ. വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.

1992 മാര്‍ച്ചില്‍ വാഷിംഗ്ടണ്‍ ഡി.സി.യില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷനിലാണ് ഭാഷയ്‌ക്കൊരു ഡോളര്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചത്. ഡോ.എം. വേലായുധന്‍ പിള്ള ഉള്‍പ്പെടെയുള്ള ഫൊക്കാന നേതാക്കന്മാര്‍, മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രവാസിമലയാളികളുടെ സഹകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഹൂസ്റ്റണ്‍ സമ്മേളന നഗരിയില്‍ എത്തിചേര്‍ന്ന പ്രതിനിധികളെ പദ്ധതിയുടെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി സഹകരണം ഉറപ്പാക്കുന്നതിന് നേതൃത്വം നല്‍കിയത് ചെറിയാന്‍ ചൂരനാടിന്റെ നേതൃത്വത്തിലുള്ള ഡാളസ് കേരള അസ്സോസിയേഷന്‍ പ്രവര്‍ത്തകരാണ്.

ഒരു ദിവസം ഒരു ഡോളര്‍ മലയാളഭാഷക്ക് നീക്കിവെക്കുക എന്ന തത്വം അംഗീകരിച്ചു ഡാളസ് കേരളാ അസ്സോസിയേഷന്‍, വെസ്റ്റ് ചെസ്റ്റര്‍, ഗ്രേറ്റര്‍ ഹൂസ്റ്റണ്‍, പമ്പ എന്നീ അസ്സോസിയേഷനുകള്‍ 365 ഡോളര്‍ വീതം പദ്ധതിയിലേക്ക് നല്‍കി. കൂടാതെ എം. അനിരുദ്ധന്‍, മന്മഥന്‍ നായര്‍, രമണി കുമാര്‍ എന്നിവരും, മറ്റു നിരവധി പ്രതിനിധികളും ഈ സംരംഭത്തിന് ഉദാര സംഭാവനകള്‍ നല്‍കി.

സമ്മേളന നഗരിയില്‍ നിന്നും 3000 ഡോളര്‍ പിരിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രവര്‍ത്തനം പ്രതിനിധികളില്‍ നിന്നുള്ള സജ്ജീവപങ്കാളിത്തം ലഭിച്ചതോടെ ഇരട്ടിയാക്കുവാന്‍ കഴിഞ്ഞതായി പ്രസിഡന്റ് ചെറിയാന്‍ ചൂരനാട്, സെക്രട്ടറി ബാബു.സി. മാത്യൂ എന്നിവര്‍ പറഞ്ഞു.

മലയാളഭാഷയെ പരിപോഷിപ്പിക്കുന്നത് ഫൊക്കാന പ്രഖ്യാപിച്ച കാഷ് അവാര്‍ഡുകള്‍ നല്‍കുന്നതിനാവശ്യമായ തുക പിരിച്ചെടുക്കുവാന്‍ നേതൃത്വം നല്‍കിയ പ്രവര്‍ത്തകരെ ഫൊക്കാന മുന്‍ പ്രസിഡന്റ് ജി.കെ. പിള്ള, നിയുക്ത പ്രസിഡന്റ് മറിയാമ്മ പിള്ള എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു അടുത്ത വര്‍ഷങ്ങളില്‍ നടക്കുന്ന ഫൊക്കാന സമ്മേളനങ്ങളില്‍ ഈ പദ്ധതി കൂടുതല്‍ വ്യാപകമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്നും ഇവര്‍ അറിയിച്ചു.

കേരളത്തിലെ പ്രശസ്ത സാഹിത്യക്കാരന്മാരായ എം.ടി. വാസുദേവന്‍ നായര്‍, ഒ.എന്‍.വി.കുറുപ്പ്, വിഷ്ണു നാരായണന്‍ നമ്പൂതിരി, സുഗതകുമാരി ടീച്ചര്‍, എന്‍.ആര്‍.എസ്.ബാബു എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു അവാര്‍ഡ് കമ്മിറ്റിയാണ് ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതിയനുസരിച്ചു വിജയികളെ തീരുമാനിക്കുന്ന ജഡ്ജിംഗ് പാനലിലുള്ളത്.
ഫൊക്കാനാ 'ഭാഷയ്‌ക്കൊരു ഡോളര്‍ ' പദ്ധതി വന്‍ വിജയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക