Image

കുവൈറ്റിലെ ഇന്ത്യന്‍ എംബസി ജനകീയമാകുന്നു

സലിം കോട്ടയില്‍ Published on 07 July, 2012
കുവൈറ്റിലെ ഇന്ത്യന്‍ എംബസി ജനകീയമാകുന്നു
കുവൈറ്റ്‌: ഇന്ത്യന്‍ എംബസി നല്‍കുന്ന സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന്‌ എംബസി വാര്‍ത്താ കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു. പാസ്‌പോര്‍ട്ട്‌, വീസ അപേക്ഷാഫോറം തുടങ്ങിയ സൗകര്യങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്നതിന്‌ കുവൈറ്റില്‍ രണ്‌ടു സ്ഥലത്തായി (ഫഹാഹീല്‍, ശര്‍ക്‌) ഔട്ട്‌ സോഴ്‌സ്‌ സെന്റര്‍ തുടങ്ങിയിട്ടുണ്‌ട്‌.

ജോലി സംബന്ധമായ ഏതൊരു പ്രശ്‌നത്തിനും പരാതികള്‍ സമര്‍പ്പിക്കാനും പരിഹാരം കാണാനും എംബസി ഹെല്‍പ്‌ലൈന്‍ (25674163) വഴി ബന്ധപ്പെടാവുന്നതാണ്‌. ഇതിനു പുറമേ എംബസിയിലെ ഹെല്‍പ്‌ ഡസ്‌ക്‌ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്‌ക്ക്‌ ഒന്നുവരെയും ഉച്ചകഴിഞ്ഞ്‌ രണ്‌ടു മുതല്‍ നാലു വരേയും ലഭ്യമാണെന്ന്‌ എംബസി അറിയിച്ചു. തൊഴില്‍, വീസ സംബന്ധമായ എല്ലാ പരാതികളിലും ബന്ധപ്പെട്ട്‌ വിവിധ മന്ത്രായലയത്തിലേക്ക്‌ നല്‍കേണ്‌ട ഫോമുകള്‍ പൂരിപ്പിച്ചു നല്‍കുന്നതിനും ഹെല്‍പ്‌ ഡിസ്‌കിന്റെ സഹായം തേടാവുന്നതാണ്‌.

പരാതികളില്‍ പരിഹാരമാകാത്ത പക്ഷം ലേബര്‍ അറ്റാഷെ, ലേബര്‍ വിഭാഗം മേധാവി എന്നിവരെ ബന്ധപ്പെടാവുന്നതാണ്‌ എംബസി അധികൃതര്‍ വ്യക്തമാക്കി. നിയമ പ്രശ്‌നങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കും അപകടത്തില്‍ പെട്ടവര്‍ക്കും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക്‌ വേണ്‌ടുന്ന നിയമ ഉപദേശങ്ങള്‍ നല്‍കുന്നതിനും ജോലി സംബന്ധമായി കബളിക്കപ്പെട്ടവര്‍ക്കും ഒരു അത്താണിയായി ലീഗല്‍ ക്ലിനിക്‌ എന്ന സംവിധാനത്തിനും എംബസിയില്‍ തുടക്കം കുറിച്ചിട്ടുണ്‌ട്‌. എല്ലാ ബുധനാഴ്‌ചയും ഇന്ത്യന്‍ അംബാസിഡര്‍ നേതൃതം നല്‍കുന്ന ഓപ്പണ്‍ ഹൗസില്‍ നൂറു കണക്കിന്‌ പരാതികള്‍ക്ക്‌ പരിഹാരം കാണുന്നതായി എംബസി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കുവൈറ്റിലെ ഇന്ത്യന്‍ എംബസി ജനകീയമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക