Image

റിയാദില്‍ തമിഴ്‌നാട്‌ സ്വദേശി നിര്യാതനായി

ഷക്കീബ്‌ കൊളക്കാടന്‍ Published on 07 July, 2012
റിയാദില്‍ തമിഴ്‌നാട്‌ സ്വദേശി നിര്യാതനായി
റിയാദ്‌: തമിഴ്‌നാട്ടിലെ കണ്ണാരംപെട്ട വില്ലുപുറം നടരാജന്‍െറ മകന്‍ ഇളങ്കോ (37) ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. ബലദിയ ശുചീകരണ ജോലി കരാറെടുത്തു നടത്തി വരികയായിരുന്നു. മൂന്ന്‌ വര്‍ഷമായി റിയാദിലുണ്‌ട്‌. അടുത്ത്‌ നാട്ടില്‍ പോകാനിരിക്കവെയാണ്‌ മരണം സംഭവിച്ചത്‌. ദാഖല്‍ മഹ്‌ദൂദിലെ കഹറബ സനയ്യക്ക്‌ സമീപത്തുള്ള അല്‍ തവൈക്ക്‌ ലേബര്‍ ക്യാമ്പിലായിരുന്നു താമസം.

ബുധനാഴ്‌ച ജോലി കഴിഞ്ഞ്‌ റൂമിലെത്തിയ ഇളങ്കോ ഉച്ചകഴിഞ്ഞ്‌ രണേ്‌ടാടുകൂടി കുഴഞ്ഞു വീഴുകയായിരുന്നു. കൂടെ റൂമിലുണ്‌ടായിരുന്ന സുഹൃത്തുക്കള്‍ ഉടന്‍ ശുമൈസി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ നീലാംപതി. രണ്‌ടു കുട്ടികളുണ്‌ട്‌.

മൃതദേഹം നാട്ടിലയക്കുന്നതിനായി സഹപ്രവര്‍ത്തകരോടൊപ്പം കേളി കലാസാംസ്‌കാരിക വേദി ബദിയ ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ രത്‌നാകരനും ടി. ഹൈദരലിയും സഹായത്തിനുണ്‌ട്‌.
റിയാദില്‍ തമിഴ്‌നാട്‌ സ്വദേശി നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക