Image

ചില അതിശയജന്‍മങ്ങള്‍ കഥ പറയുമ്പോള്‍ - ശ്രീപാര്‍വ്വതി

ശ്രീപാര്‍വ്വതി Published on 07 July, 2012
ചില അതിശയജന്‍മങ്ങള്‍ കഥ പറയുമ്പോള്‍ - ശ്രീപാര്‍വ്വതി
ജോലിയുടെ ഭാഗമായി ഒരു ഇന്‍റര്‍വ്യവിനു വേണ്ടിയാണ്, വാസിക്ക് ഫര്‍ഹാന്‍ രൂപ്കോത്ത എന്ന കുട്ടിയെ പരിചയപ്പെട്ടത്, ആദ്യമായി കേള്‍ക്കുന്നതും ആ സമയത്തു തന്നെ, ഇന്‍റര്‍നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയ വിശേഷണങ്ങള്‍ അതിശയിപ്പിക്കുന്നതായിരുന്നു. വസീക്ക് ആറു വയസ്സുള്ള ഒരു ബാലനാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ .അതിശയം തോന്നുന്നുണ്ടോ? സത്യമാണ്, പലരും ഇപ്പോഴും കിണഞ്ഞ് പഠിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഫോട്ടോഷോപ്പ്, ഫ്ലാഷ് പോലെയുള്ള സോഫ്റ്റ് വയറുകളില്‍ മാജിക്ക് കാണിക്കാന്‍ കഴിവുള്ള ആറുവയസ്സുകാരന്‍ . ബംഗ്ലാദേശുകാരനാണ്, വാസിക്ക്. മാതാവ്, റിഷാ ഫര്‍ഹാന്, പിതാവ് ബിസിനസ്സുകാരനായ വസിം ഫര്‍ഹാന്‍.

ജനിച്ച് കുഞ്ഞായിരുന്ന സമയങ്ങളില്‍ വാസിക്ക് കരയുമ്പോള്‍ കമ്പ്യൂട്ടര്‍ ആയിരുന്നു വാസിക്കിന്റെ അമ്മയുടെ ആശ്രയം, തുറന്നു വച്ച കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇമ പോലും ചിമ്മാതെ എത്ര നേരം വേണമെങ്കിലും വാസിക്ക് ഇരിക്കും. ഏഴുമാസം പ്രായമുണ്ടായിരുന്നപ്പോഴാണ്, വാസിക്ക് ആദ്യമായി കമ്പ്യൂട്ടര്‍ ഉപയോഗിച്ചു നോക്കുന്നത്, തുടര്‍ച്ചയായ ഉപയോഗം കണ്ണിനസുഖം വരുമെന്ന ഭയത്താല്‍ മാതാപിതാക്കള്‍ കുഞ്ഞു വാസിക്കിനെ ഒരിക്കല്‍ കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍നിന്നു വിലക്കി, ഇതിനു വാസിക്കിന്റെ മറുപടി ഭക്ഷണം പോലും കഴിക്കാതെ ഉപവാസമിരുന്നു കൊണ്ടായിരുന്നു. കൊച്ചു വാസിക്കിന്റെ ആ താല്പ്പര്യം ഫര്ഹാന് കുടുംബത്തെ ശരിക്കും അദ്ഭുതപ്പെടുത്തി. ആ പ്രായത്തിലുള്ള മറ്റു കുട്ടികളെ പോലെ കളിപ്പാട്ടങ്ങളോടോ, കാര്ട്ടൂണ് ചാനലുകളോടോ ആയിരുന്നില്ല തുടര്‍ന്ന് വാസിക്കിന്റെ താല്പ്പര്യം. ഈ ചെറിയ പ്രായത്തിനുള്ളില്‍ എഴുന്നൂറോളം ഗെയിമുകളാണ്, ഫര്‍ഹാന്‍ കളിച്ചു തീര്‍ത്തത്.

ഈ ആറു വയസ്സിനുള്ളില്‍ അവനിലുള്ള പ്രോഗ്രാമറെ തിരിച്ചറിഞ്ഞ് സ്വീകരിച്ചത് നിസ്സാരക്കാരനല്ല, സാക്ഷാല്‍ മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്സ് തന്നെ. വിഷമമേറിയ കമ്പ്യൂട്ടര്‍ ഭാഷകളായ സി ++, സി എന്നിവ വാസിക്കിനു എളുപ്പമായിരുന്നു. പ്രോഗ്രാം വിദഗ്ദന്മാര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും മറ്റാരുടേയും സഹായമില്ലാതെ സ്വയം പഠിച്ച് കുഞ്ഞു വാസിക്ക് ചെയ്തു. അതി വിദഗ്ദനായ ഒരു പ്രോഗ്രാമറിനു കഴിയുന്ന കാര്യങ്ങള്‍ വാസിക്ക് തന്റെ കുഞ്ഞു വിരലുകള്‍ കൊണ്ട് അതി വേഗം സാധിച്ചു.. അതും ഒരു അക്കാദമിക വിദ്യാഭ്യാസമോ, സാങ്കേതിക പഠനമോ ഇല്ലാതെയാനെന്നറിയുമ്പോഴാണ്, ആ കൊച്ചു പ്രതിഭയെ നമിക്കാന്‍ തോന്നുക. ലോകത്തിലെ റെക്കാര്‍ഡുകള് സൂക്ഷിക്കുന്ന പുസ്തകമായ ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡിലും ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്ന നിലയില്‍ ഫര്‍ഹാന്റെ പേര്, പരാമര്‍ശിക്കപ്പെട്ടു കഴിഞ്ഞു.


മറ്റൊരാളുടേയും സഹായമില്ലാതെ തന്നെ സ്വന്തം ഇമെയില് തുറന്നു നോക്കാനും മറുപടി അയക്കാനും വാസിക്കിന്, കഴിയും.മാതൃഭാഷ പോലും കമ്പ്യൂട്ടര്‍ അറിയുന്ന ഒരു വ്യക്തി ടൈപ്പ് ചെയ്യുന്നതിന്റെ സ്പീഡ് സാമാന്യം എന്നിരിക്കേ സ്കൂളില് പോകാനുള്ള പ്രായം ആകുന്നതേയുള്ളൂ വാസിക്കിന്, പക്ഷേ 5000ല് അധികം വാക്കുകളുമായുള്ള ചങ്ങാത്തം കുഞ്ഞു വാസിക്കിനെ ഏതു പദപ്രയോഗങ്ങളും ഉപയോഗിക്കുന്നതില്‍ മിടുക്കനാക്കി മാറ്റുന്നു. ഒരു നല്ല പ്രോഗ്രാമറിന്റെ ശക്തി വാക്കുകളും കോഡിങ്ങുകളും ആണെന്നിരിക്കേ അതില്‍ ഈ പ്രായത്തില്‍ കഴിവു തെളിയിക്കുക ഒരു നിസ്സാര സംഭവം അല്ല. അതും ഒരു മികച്ച ഡി ടി പി ഓപ്പറേറ്ററെ പോലെ കീബോര്‍ഡിലേയ്ക്കുള്ള നോട്ടം പോലും വാസിക്കിന്, ആവശ്യമില്ല. അക്ഷരങ്ങള്‍ എവിടെയാണെന്ന് ഹൃദിസ്ഥം. ഒരു പ്രോഗ്രാമറുടെ പ്രധാനമായ കോഡിങ്ങ് ഭാഷ വരെ ആ കുഞ്ഞു വിരലുള്‍ക്ക് എളുപ്പമെന്നു പറയുമ്പോള്‍ അതിശയിക്കുകയല്ലാതെ എന്തു ചെയ്യാന്‍ .

ചില അദ്ഭുത പ്രതിഭാസങ്ങള്‍ പലപ്പോഴും ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ട്, പ്രതിഭയുടെ പരകോടി എന്നൊക്കെ പറയാവുന്ന പലരും ഇതില്‍പെടും. ജനിക്കുമ്പോഴേ തീരുമാനിക്കപ്പെടുന്ന ചിലതുണ്ട്, ജന്‍മനാ കിട്ടുന്ന കഴിവുകളും അക്കൂട്ടത്തിലുള്ളവയാണ്. ചലച്ചിത്ര നടന്‍ മോഹന്‍ലാലിനെ പലപ്പോഴും ബോണ്‍ ആക്ടര്‍ എന്നു പറഞ്ഞു കേള്‍ക്കാറുണ്ട്, അഭിനയത്തിലുള്ള അസാമാന്യമായ വഴക്കവും തന്‍മയത്വമായ ശൈലിയും കൈമുതലുള്ളതു കൊണ്ടാവാം. അതുപോലെ യാതൊരു ചുറ്റുപാടുകളില്ലാഞ്ഞിട്ടും എഴുത്തിന്‍റെ വഴിയില്‍ താരമായി തീര്‍ന്ന എത്ര പ്രതിഭകള്‍ , സംഗീതത്തിലെ കുലപതികള്‍ , ഒറ്റത്തവണ കണ്ടു കഴിഞ്ഞാല്‍ ഓര്‍ത്തു പറയുന്ന കുട്ടികള്‍ , ഭൂപടങ്ങളിലെ സ്ഥലങ്ങള്‍ പെട്ടെന്ന് കണ്ടുപിടിക്കുന്ന പ്രതിഭകള്‍ , അങ്ങനെ നമ്മുടെ ഇടയില്‍ തന്നെ അനേകതരത്തില്‍ കഴിവുകള്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ടവര്‍ ഉണ്ട്. കഴിഞ്ഞ ജന്‍മത്തിലെ അറിവിന്റെ തുടര്‍ച്ച എന്നൊക്കെ വിശ്വാസികളുടെ പക്ഷം, പക്ഷേ ഒരു ശാസ്ത്രവശം ഇല്ലാതെ വരുമോ?

അനേകം രാസമാറ്റങ്ങളുടെ ഉറവിടമാണ്, ഓരോ ശരീരവും. അത്തരത്തിലൊരു രാസമാറ്റം ഗര്‍ഭാവസ്ഥയില്‍ സംഭവിക്കുക എന്നത് എത്ര നിഗൂഡമായ ഒരു ആനന്ദമാണ്, ആലോചിക്കുമ്പോള്‍ നല്‍കുന്നത്. :ദൈവത്തിന്റെ കയ്യൊപ്പു ഹൃദയത്തില്‍ ലഭിക്കപ്പെട്ട മനുഷ്യരേ നിങ്ങള്‍ അഹങ്കരിക്കാതെ അവനവന്റെ കഴിവുകളെ ഏറ്റവും ഉന്നതിയിലെത്തിക്കുവിന്‍ ..." എവിടെയോ വായിച്ചതോര്‍ക്കുന്നു.

ഓണ്‍ലൈന്‍ ഇന്‍രര്‍വ്യൂ അവസാനിച്ചിട്ടും വസീക്ക് മനസ്സില്‍ ഒരു കനലായി കിടക്കുന്നു, ഒരു അതിശയവും. അതുകൊണ്ടു തന്നെ ചുറ്റുവട്ടത്തില്‍ എങ്ങനെ വസീക്കിനെ പരിചയപ്പെടുത്താതിരിക്കാനാകും?

ഈ ചുറ്റുവട്ടം വസീക്ക് എന്ന ആറു വയസ്സുകാരനു മാത്രമല്ല, എല്ലാ അനുഗൃഹീത കലാകരന്‍മാര്‍ക്കും സമര്‍പ്പിക്കട്ടെ
ചില അതിശയജന്‍മങ്ങള്‍ കഥ പറയുമ്പോള്‍ - ശ്രീപാര്‍വ്വതി ചില അതിശയജന്‍മങ്ങള്‍ കഥ പറയുമ്പോള്‍ - ശ്രീപാര്‍വ്വതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക