Image

`പ്രേഷിത സംഗമം 2012' ന്യൂജേഴ്‌സിയിലെ എഡിസണില്‍ ജൂലൈ 21-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 06 July, 2012
`പ്രേഷിത സംഗമം 2012' ന്യൂജേഴ്‌സിയിലെ എഡിസണില്‍ ജൂലൈ 21-ന്‌
ന്യൂജേഴ്‌സി: സീറോ മലബാര്‍ പ്രേഷിത വര്‍ഷാചരണത്തോടനുബന്ധിച്ച്‌ യേശുവിന്റെ സന്ദേശം ലോകമെങ്ങും എത്തിക്കാന്‍ പുതിയ വഴികള്‍ തേടുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന `പ്രേഷിത സംഗമം 2012' ന്യൂജേഴ്‌സിയിലെ എഡിസണില്‍ ജൂലൈ 21-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌ നടക്കും.

ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്‌, കണക്‌ടിക്കട്ട്‌, പെന്‍സില്‍വേനിയ തുടങ്ങിയ സ്റ്റേറ്റുകളിലെ എല്ലാ ഇടവകകളേയും, പ്രേഷിത പ്രവര്‍ത്തകരേയും സംഘടിപ്പിച്ചുകൊണ്ട്‌ നടത്തുന്ന പ്രേഷിത സംഗമം 2012 -ല്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യാതിഥിയായിരിക്കും. സഭാ തലവനായി തെരഞ്ഞെടുക്കപ്പട്ടശേഷം മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അമേരിക്കയിലെ സഭാ മക്കളെ സന്ദര്‍ശിക്കുന്നത്‌ ഇതാദ്യമായിരിക്കും.

ന്യൂജേഴ്‌സിയലെ പ്രേഷിത സംഗമത്തിന്‌ ആതിഥേയത്വമരുളുന്നത്‌ ന്യൂജേഴ്‌സിയിലെ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയമാണെന്ന്‌ ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പള്ളി അറിയിച്ചു.

ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, സീറോ മലങ്കര സഭയുടെ ബിഷപ്‌ തോമസ്‌ മാര്‍ യൗസേബിയോസ്‌ എന്നിവര്‍ക്കൊപ്പം മറ്റ്‌ ഭാഷകളില്‍ നിന്നുള്ള മെത്രാന്മാരും മിഷനറിമാരും പ്രേഷിത സംഗമം 2012-ല്‍ എത്തുന്നു എന്നത്‌ രൂപതയുടെ പ്രേഷിത തീക്ഷണതയുടെ നേരുദാഹരണമാകും.

പ്രതിസന്ധികളും പ്രതികൂല സാഹചര്യങ്ങളും പരസ്‌പര സ്‌നേഹത്തിന്റെ ചൈതന്യത്തില്‍ മറികടന്ന്‌ സുവിശേഷ പ്രചാരണം നടത്തുന്ന വൈദീക മേലധ്യക്ഷന്മാരടക്കമുള്ളവരുടെ ഒത്തുചേരല്‍ രൂപതയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ ശക്തിപകരും.

എഡിസണിലെ ഔവര്‍ ലേഡി ഓഫ്‌ പീസ്‌ ചര്‍ച്ചില്‍ ജൂലൈ 21-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌ ആയിരിക്കും സംഗമം അരങ്ങേറുകയെന്ന്‌ മുഖ്യസംഘാടകനായ റ്റോം പെരുമ്പായില്‍ അറിയിച്ചു.

`നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷത്തിനു സാക്ഷികളാകുക' എന്ന ആപ്‌തവാക്യമുള്‍ക്കൊണ്ട്‌ ദൈവവിളിയുടെ വിളനിലമായ രൂപതയ്‌ക്കാകെ പുത്തന്‍ പ്രേഷിത ചൈതന്യം സമ്മാനിച്ച്‌ നടത്തുന്ന വിപുലമായ ഒരുക്കങ്ങള്‍ക്ക്‌ രൂപതാ തലത്തില്‍ ബഹുമാനപ്പെട്ട ചിക്കാഗോരൂപതയുടെ വികാരി ജനറാള്‍ ആന്റണി തുണ്ടത്തില്‍ മേല്‍നോട്ടം വഹിക്കുന്നു.

വിശ്വാസി സമൂഹത്തിന്റെ കൂട്ടായ്‌മയുടേയും സാഹോദര്യത്തിന്റേയും പ്രാര്‍ത്ഥനാനുഭവത്തിന്റേയും നേര്‍ക്കാഴ്‌ചയായിരിക്കും ജൂലൈ 21-ന്‌ നടക്കുന്ന പ്രേഷിത സംഗമം.

പ്രേഷിത സംഗമം 2012-ലേക്ക്‌ എല്ലാ ഇടവകാംഗങ്ങളേയും, പ്രേഷിത പ്രവര്‍ത്തകരേയും സ്വാഗതം ചെയ്യുന്നതോടൊപ്പം പരിപാടികള്‍ വന്‍ വിജയമാക്കിത്തീര്‍ക്കാന്‍ എല്ലാവരുടേയും സഹായം വികാരി ഫാ. തോമസ്‌ കടുകപ്പിള്ളി അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി ഫാ. തോമസ്‌ കടുകപ്പിള്ളി (908 837 9484), റ്റോം പെരുമ്പായില്‍ (കോര്‍ഡിനേറ്റര്‍) 646 326 3708, തോമസ്‌ ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908 906 1709. സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌. വെബ്‌സൈറ്റ്‌: www.stthomassyronj.org, email: missionsangamamnj@gmail.com
`പ്രേഷിത സംഗമം 2012' ന്യൂജേഴ്‌സിയിലെ എഡിസണില്‍ ജൂലൈ 21-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക