Image

ആല്‍വിന്‍ മാത്യുവിന്‌ കെ.എ.എന്‍.ജി അവാര്‍ഡ്‌

ജോയിച്ചന്‍ പുതുക്കുളം Published on 06 July, 2012
ആല്‍വിന്‍ മാത്യുവിന്‌ കെ.എ.എന്‍.ജി അവാര്‍ഡ്‌
ന്യൂജേഴ്‌സി: കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ സ്ഥാപകരില്‍ ഒരാളായ ഡോ. സാമുവേല്‍ ഫിലിപ്പിന്റെ സ്‌മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന കെ.എ.എന്‍.ജി ഹൈസ്‌കൂള്‍ സീനിയര്‍ സ്‌കോളര്‍ഷിപ്പ്‌ അവാര്‍ഡ്‌, യൂണിയന്‍ ഹൈസ്‌കൂളിലെ വാലിഡിക്‌ടോറിയനായ ആല്‍വിന്‍ മാത്യുവിന്‌ നല്‍കാന്‍ കെ.എ.എന്‍.ജി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികളായ സജി പോള്‍, ജിബി തോമസ്‌, ജയ്‌ കളത്തില്‍, ജോണ്‍ തോമസ്‌ എന്നിവര്‍ അറിയിച്ചു.

ജൂലൈ 15-ന്‌ ഞായറാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ സോമര്‍ സെറ്റിലെ കോഡര്‍ ഹില്‍ സ്‌കൂളില്‍ വെച്ച്‌ ക്യാഷ്‌ അവാര്‍ഡ്‌ അല്‍വിന്‌ നല്‍കുന്നതാണ്‌.

ന്യൂജേഴ്‌സിയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്‌ ചെയ്‌ത അപേക്ഷകരില്‍ നിന്നും ജോണ്‍ തോമസിന്റേയും (സോമന്‍), പ്രസിഡന്റ്‌ സജി പോളിന്റേയും നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്‌ ആല്‍വിനെ ഏകകണ്‌ഠമായി അവാര്‍ഡിന്‌ തെരഞ്ഞെടുത്തത്‌.

സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥി എന്ന നിലയിലും ഓവറോള്‍ പെര്‍ഫോമന്‍സ്‌ മറ്റ്‌ കഴിവുകള്‍ എന്നിവ പരിഗണിച്ചുമാണ്‌ ആല്‍വിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തതെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

കേരളാ അസോസിയേഷന്‍ 28 വര്‍ഷം മുമ്പ്‌ രൂപീകൃതമായപ്പോള്‍ മുതല്‍ അതിന്റെ വളര്‍ച്ചയ്‌ക്കായി, അതിര്‍വരമ്പുകളില്ലാത്ത സഹകരണം നല്‍കിയ ഡോ. സാമുവേല്‍ ഫിലിപ്പിന്റെ പേരില്‍ തുടര്‍ വര്‍ഷങ്ങളിലും അവാര്‍ഡ്‌ നല്‍കാന്‍ കെ.എ.എന്‍.ജി തീരുമാനിച്ചതായി സജി പോളും, ജിബി തോമസും അറിയിച്ചു.

വെബ്‌: www.kanj.org
ആല്‍വിന്‍ മാത്യുവിന്‌ കെ.എ.എന്‍.ജി അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക