Image

വിവാഹം കഴിക്കണമെന്ന്‌ ആവശ്യപ്പെട്ട കാമുകിയെ കഴുത്തറത്ത്‌ കൊലപ്പെടുത്തി

Published on 23 July, 2011
വിവാഹം കഴിക്കണമെന്ന്‌ ആവശ്യപ്പെട്ട കാമുകിയെ കഴുത്തറത്ത്‌ കൊലപ്പെടുത്തി
ഡല്‍ഹി: വിവാഹംകഴിക്കണമെന്ന്‌ ആവശ്യപ്പെട്ട കാമുകിയെ യുവാവ്‌ കഴുത്തറത്ത്‌ കൊലപ്പെടുത്തി. ഗാസിയാബാദിലാണ്‌ സംഭവം. സംഭവത്തില്‍ കാമുകന്‍ മുഹമ്മദ്‌ ഗുല്‍ഫാമിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പെണ്‍കുട്ടിയും ഇയാളുമായി 8 മാസമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെയാണെന്ന്‌ ബോധ്യപ്പെട്ടതോടെ പെണ്‍കുട്ടിയെ വിവാഹം കഴിയ്‌ക്കില്ലെന്ന്‌ ഇയാള്‍ അറിയിച്ചു.

തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ഗുല്‍ഫാമിന്റെ വീട്ടുകാരോട്‌ തങ്ങളുടെ ബന്ധത്തെ പറ്റി പറയുമെന്ന്‌ പെണ്‍കുട്ടി ഭീഷണി മുഴക്കി. ഇതോടെയാണ്‌ പെണ്‍കുട്ടിയെ കൊല്ലാന്‍ ഗുല്‍ഫാം തീരുമാനിച്ചത്‌.തുടര്‍ന്ന്‌ ഇയാള്‍ പെണ്‍കുട്ടിയെ ഹാപ്പൂറിലേയ്‌ക്ക്‌ കൂട്ടിക്കൊണ്ടു പോയി. അവിടെ തന്റെ ബന്ധുക്കളില്‍ ചിലര്‍ വരുമെന്നും വിവാഹം നടത്തുമെന്നും വിവാഹം കഴിക്കാമെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഗാസിയാബാദിലെത്തിയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ ഒരു കരിമ്പിന്‍ തോട്ടത്തിനുള്ളിലേയ്‌ക്ക്‌ കൂട്ടിക്കൊണ്ടു പോയി കഴുത്തറത്തു കൊല്ലുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക