Image

ഒമ്പത്‌ മാസമായി ശമ്പളമില്ല; മലയാളികള്‍ പോലീസില്‍ പരാതി നല്‍കി

Published on 06 July, 2012
ഒമ്പത്‌ മാസമായി ശമ്പളമില്ല; മലയാളികള്‍ പോലീസില്‍ പരാതി നല്‍കി
മനാമ: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന്‌ ഒമ്പത്‌ മാസമായി ശമ്പളം ലഭിക്കാതെ വലയുന്ന മലയാളി യുവാക്കള്‍ സ്‌പോണ്‍സര്‍ക്കെതിരെ ഹിദ്ദ്‌ പൊലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി. നേരത്തെ ലേബര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്ന യുവാക്കള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസിയില്‍ പരാതി സമര്‍പിക്കാനത്തെിയപ്പോഴാണ്‌ പൊലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചത്‌. അതുപ്രകാരമാണ്‌ സാമൂഹിക പ്രവര്‍ത്തകനായ പവിത്രന്‍ നീലേശ്വരത്തിനൊപ്പം ഹിദ്ദ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്‌.

അറാദിലെ ഗാരേജില്‍ ജോലി ചെയ്യുന്ന കായംകുളം കരുമുളക്കല്‍ സ്വദേശി കിരണ്‍ (28), തൃശൂര്‍ സ്വദേശി അരുണ്‍ (25), നെടുമങ്ങാട്ടുകാരനായ മന്‍സൂര്‍ (25) എന്നിവരാണ്‌ സ്‌പോണ്‍സര്‍ പീഡിപ്പിക്കുന്നതായി എംബസിയില്‍ പരാതി നല്‍കിയത്‌. ഇവരില്‍ മന്‍സൂറിന്‍െറ വിസ കാലാവധി ജൂണ്‍ 10ന്‌ അവസാനിച്ചു. കിരണിന്‍െറ വിസ ഈമാസം ഏഴിനും അരുണിന്‍െറത്‌ ഈമാസം ഒമ്പതിനും കാലാവധി അവസാനിക്കും. എംബസിയില്‍നിന്ന്‌ സ്‌പോണ്‍സറെ വിളിച്ചെങ്കിലും അദ്ദേഹം സഹകരിക്കാന്‍ തയ്യാറായില്‌ളെന്ന്‌ മാത്രമല്ല, യുവാക്കള്‍ ഇലക്ട്രോണിക്‌ താക്കോല്‍ മോഷ്ടിച്ചതായും ആരോപിച്ചത്രെ. തങ്ങളുടെ പാസ്‌പോര്‍ട്ട്‌ പിടിച്ചു വെച്ചിരിക്കയാണെന്നും ശമ്പള കുടിശ്ശികയും പാസ്‌പോര്‍ട്ടും വിമാന ടിക്കറ്റും നല്‍കി എത്രയും വേഗം നാട്ടിലയക്കാന്‍ തയ്യാറാകണമെന്നും കാണിച്ചാണ്‌ സ്‌റ്റേഷനില്‍ പരാതി ഫയല്‍ ചെയ്‌തത്‌. ഈമാസം ഒമ്പതിന്‌ ഇവര്‍ ലേബര്‍ കോടതിയില്‍ നല്‍കിയ പരാതി പരിഗണനക്കെടുക്കുമെന്നാണ്‌ അറിയുന്നത്‌.

ഗാരേജില്‍ പെയിന്‍റിങ്ങ്‌ ജോലിക്കാരായിരുന്ന ഇവര്‍ക്ക്‌ 120 ദിനാര്‍ ശമ്പളവും ഓവര്‍ ടൈം അലവന്‍സുമാണ്‌ പറഞ്ഞിരുന്നതെങ്കിലും തുടക്കത്തില്‍ 80 ദിനാറാണ്‌ കിട്ടിയത്‌. കുറച്ച്‌ മാസം കഴിഞ്ഞപ്പോള്‍ കിരണിന്‌ 95 ദിനാറും അരുണിനും മന്‍സൂറിനും 85 ദിനാറും ലഭിച്ചു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മാസം ശംബളം തന്നെ ലഭിക്കുന്നില്ല. ഒമ്പത്‌ മാസത്തിനിടക്ക്‌ പല സമയങ്ങളിലായി 120 ദിനാറോളമാണ്‌ ആകെ ലഭിച്ചത്‌. കുടിശികയായ ശമ്പളം നല്‍കി നാട്ടിലേക്ക്‌ കയറ്റിവിടണമെന്ന്‌ ആവശ്യപ്പെട്ടപ്പോള്‍ തങ്ങളെ കേസില്‍ കുടുക്കാനും ശ്രമമുണ്ടായതായി യുവാക്കള്‍ പറഞ്ഞു. ഗാരേജിലെ വണ്ടികളുടെ താക്കോല്‍ കാണാനില്‌ളെന്നും യുവാക്കള്‍ മോഷ്ടിച്ചതാണെന്നും കാണിച്ച്‌ സ്‌പോണ്‍സര്‍ പൊലീസില്‍ പരാതി നല്‍കി.

ചോദ്യം ചെയ്‌ത ശേഷം കുറ്റക്കാരല്‌ളെന്ന്‌ കണ്ട്‌ പൊലീസ്‌ യുവാക്കളെ വിട്ടയച്ചു. ചെയ്യാത്ത കുറ്റത്തിന്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്‌ എന്തിനാണെന്ന്‌ ചോദിച്ചപ്പോള്‍ സ്‌പോണ്‍സര്‍ മര്‍ദിച്ചത്രെ. ഇതിനു ശേഷം ഇവര്‍ ജോലി ഉപേക്ഷിച്ച്‌ സുഹൃത്തുക്കളുടെ കൂടെ പലയിടങ്ങളിലായി താമസിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക