Image

ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ് ഷെഡ്യൂള്‍ തയ്യാറായി.

ജോര്‍ജ്ജ് തുമ്പയില്‍ Published on 06 July, 2012
ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ് ഷെഡ്യൂള്‍ തയ്യാറായി.
ന്യൂയോര്‍ക്ക്: ജൂലൈ 11 ബുധന്‍ മുതല്‍ 14 ശനിവരെ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ ദിനംപ്രതിയുള്ള ഷെഡ്യൂള്‍ തയ്യാറായി കരിക്കുലം കോഓര്‍ഡിനേറ്റര്‍മാരായ ഫാ. അജു ഫിലിപ്പ് മാത്യൂസ്, ടെനി തോമസ് എന്നിവര്‍ അറിയിച്ചു. ഫാ. മാത്യൂ(സുജിത്)തോമസ്, എബ്രഹാം ജോഷ്വാ) എന്നിവരുടെയും സഹകരണത്തോടെ തയ്യാറാക്കിയ ഷെഡ്യൂള്‍ അനുസരിച്ച് ബുധാനാഴ്ച വൈകുന്നേരം 4മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 6ന് ഡിന്നറിന് ശേഷം, 7.15 ന് ഷോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. 7.30ന് തുടങ്ങുന്ന ഘോഷയാത്ര മെയിന്‍ ഹാളില്‍ എത്തിയശേഷം സന്ധ്യാപ്രാര്‍ത്ഥന. തുടര്‍ന്ന് ഉദ്ഘാടനസമ്മേളനം. 9.30-ന് മുതിര്‍ന്നവര്‍ക്ക് കേരളാ ഗെയിംഷോയും, കുട്ടികള്‍ക്ക് ഐസ്‌ബ്രേക്കര്‍ സെഷനും.

വ്യാഴാഴ്ച രാവിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌ക്കോപ്പാ ധ്യാനപ്രസംഗം നടത്തും. ബ്രേക്ക്ഹാസ്റ്റിന് ശേഷം ക്വൊയറിന്റെ ഗാനാലാപനം. തുടര്‍ന്ന് മുതിര്‍ന്നവരെയും, യുവജനങ്ങളെയും, കുട്ടികളെയും യഥാക്രമം എലിസബത്ത് ജോയി, ഫാ. ആന്‍ഡ്രൂസ് ദാനിയേല്‍, ഫാ.ഗ്രഗറി വറുഗീസ്/ അന്‍സാ തോമസ് എന്നിവര്‍ അഭിസംബോധന ചെയ്യും. ബ്രേക്ക് ഔട്ട് സെഷനും, മദ്ധ്യാഹ്ന പ്രാര്‍ത്ഥക്കും ശേഷം ഉച്ച ഭക്ഷണം. ഉച്ചകഴിഞ്ഞ് മെന്‍സ്‌ഫോറത്തെ ഫാ.ജോണ്‍ കരിങ്ങാടിയും, മത്ത് മറിയം വനിതാസമാജത്തെ എലിസബത്ത് ജോയിയും, ക്ലേര്‍ജി അസോസിയേഷനെ സഖറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്തയും അഭിസംബോധന ചെയ്യും. തുടര്‍ന്നാണ് സൂപ്പര്‍ സെഷനുകള്‍. ഫാ. ഡോ.ജോര്‍ജ് കോശി, ഫാ.ഡോ.വറുഗീസ് എം.ദാനിയല്‍, ഫാ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്. പിന്നീട് കായികവിനോദങ്ങള്‍. അത്താഴത്തിനും, സന്ധ്യാ നമസ്‌ക്കാരത്തിനും ശേഷം ധ്യാനയോഗം. വെരി. റവ.പൗലൂസ് ആദായി കോര്‍ എപ്പിസ്‌ക്കോപ്പാ നയിക്കും. തുടര്‍ന്നാണ് എന്റര്‍ടെയിന്റ് പ്രോഗ്രാം. അനുജോസഫ് കോ-ഓര്‍ഡിനേറ്റ് ചെയ്യും.

വെള്ളിയാഴ്ച രാവിലെ പ്രാര്‍ത്ഥനക്ക് ശേഷമുള്ള ധ്യാനയോഗം ഫാ.ജോബ്‌സണ്‍ കോട്ടപ്പുറത്ത് നയിക്കും. ബ്രേക്ക് ഫാസ്റ്റിന് ശേഷം ഗ്രൂപ്പ് ഫോട്ടോസെഷന്‍. ക്വൊയറിന്റെ ഗാനാലാപന സെഷന് ശേഷം ചിന്താവിഷയത്തിലൂന്നിയ പ്രസംഗപരമ്പരയുടെ രണ്ടാം ഭാഗം എലിസബത്ത് ജോയി നയിക്കും. കുട്ടികളുടെ സെഷന്‍ ഡീക്കന്‍ ഗീവറുഗീസ് കോശി നയിക്കും. പിന്നീട് ടൗണ്‍ഗാള്‍ മീറ്റിംഗ്. നന്ദി പ്രകാശനത്തിനും പ്രാര്‍ത്ഥനക്കും ശേഷം ഉച്ചഭക്ഷണം.

ഉച്ചകഴിഞ്ഞ് സൂപ്പര്‍ സെഷനുകളോടെ തുടക്കം. ഡോ.സോളി, ഫാ. അജു ഫിലിപ്പ് മാത്യൂസ്, ഡീക്കന്‍ ഫിലിപ്പ് മാത്യൂ എന്നിവര്‍ നയിക്കും. തുടര്‍ന്ന് ബിസിനസ് മീറ്റിംഗും പ്ലീനറി സെഷനും. അത്താഴത്തിനും പ്രാര്‍ത്ഥനയ്ക്കും ശേഷമുള്ള ധ്യാനയോഗങ്ങള്‍ക്ക് ഫാ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍, ഫാ. ഡോ.രാജു വറുഗീസ് എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് കുമ്പസാരം.

ശനിയാഴ്ച രാവിലെ പ്രാര്‍ത്ഥകള്‍ക്കും വി.കുര്‍ബാനക്കും ശേഷം സമാപന മീറ്റിംഗ്. ഉച്ചഭക്ഷണത്തിന് ശേഷം ചെക്കൗട്ട്.

വിവരങ്ങള്‍ക്ക്: neamericandiocese.org
ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ് ഷെഡ്യൂള്‍ തയ്യാറായി.
Nicholavous Thirumeny
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക