Image

അഞ്ജാത വാഹനമിടിച്ച് ഹൂസ്റ്റണില്‍ യുവാവ് മരിച്ചു

പി.പി.ചെറിയാന്‍ Published on 06 July, 2012
അഞ്ജാത വാഹനമിടിച്ച് ഹൂസ്റ്റണില്‍ യുവാവ് മരിച്ചു
ഷുഗര്‍ലാന്റ് (ഹ്യൂസ്റ്റണ്‍): ഹ്യൂസ്റ്റണിലെ ഷുഗര്‍ലാന്റ് യു.എസ് 59 ഗാര്‍ഡ് റെയിലിന് സമീപം മലയാളി യുവാവിനെ വാഹനാപകടത്തില്‍ മരിച്ച നിലയില്‍ കണെ്ടത്തി. കോട്ടയം മൂലവട്ടം മഠത്തുംപറമ്പില്‍ പീറ്റര്‍ കെ. തോമസിന്റേയും തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശി എലിസബത്തിന്റേയും മകന്‍ എബി കുര്യന്‍ തോമസ് (35) ആണ് മരിച്ചത്.

റോഡില്‍ കൂടി നടന്നുപോകവെ അജ്ഞാത വാഹനം ഇടിച്ച് ബുധനാഴ്ച രാവിലെയാണ് മരണമുണ്ടായതെന്ന് പോലീസ് അറിയിച്ചു. മൃതദേഹത്തിനു സമീപം തിരിച്ചറിയല്‍ രേഖകളൊന്നും കണെ്ടത്താത്തതിനാല്‍ മരിച്ചയാളെ തിരിച്ചറിയാന്‍ വൈകി. വ്യാഴാഴ്ച രാവിലെയാണ് പോലീസ് മരിച്ചത് എബിയാണെന്ന് തിരിച്ചറിഞ്ഞതും വീട്ടില്‍ അറിയിച്ചതും. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി ഷുഗര്‍ലാന്റ് പോലീസ് വകുപ്പ് ഉദ്യോഗസ്ഥനായ ഡഗ് അഡോള്‍ഫ് പറഞ്ഞു.

ഹ്യൂസ്റ്റണില്‍ താമസിക്കുന്ന ജിജോ കാവനാലിന്റെ ഭാര്യ എമിലി മരിച്ച എബിയുടെ ഏക സഹോദരിയാണ്. എബി, ഹ്യൂസ്റ്റണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭാംഗമാണ്. ജൂലൈ ഏഴിന് (ശനി) വൈകിട്ട് ആറുമുതല്‍ ഒമ്പതു വരെ ഹ്യൂസ്റ്റണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. ജൂലൈ എട്ടിന് (ഞായര്‍) ഇതേ പള്ളിയില്‍ ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന സംസ്‌കാരശുശ്രൂഷകള്‍ക്ക് ശേഷം ഹ്യൂസ്റ്റണ്‍ ഫോറസ്റ്റ് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ മൃതദേഹം സംസ്‌കരിക്കും.

Police ID hit-and-run victim found dead on U.S 59

Authorities have identified a 35-year-old man whose body was found on a guard rail along  U.S. 59 in Sugar Land Wednesday morning.

It appears he was the victim of a hit-and-run driver, officials said.

Eby Kurian Thomas, 35, was slumped over on the guard rail of the northbound Southwest Freeway on an overpass  U.S. 90A at about 3 a.m., said Doug Adolph, a spokesman for the Sugar Land Police Department.

Adolph said preliminary autopsy results indicate he had been hit by vehicle and died from his injuries.

Investigators believe he was walking, because there was no car found near the body.


അഞ്ജാത വാഹനമിടിച്ച് ഹൂസ്റ്റണില്‍ യുവാവ് മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക