Image

അല്മായ മഹാസമ്മേളനത്തിന് അയര്‍ലന്‍ഡ് ഒരുങ്ങി

Published on 23 July, 2011
അല്മായ മഹാസമ്മേളനത്തിന് അയര്‍ലന്‍ഡ് ഒരുങ്ങി
ഡബ്ലിന്‍ ‍: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലുള്ള അല്മായ മഹാസമ്മേളനം 24 ഞായറാഴ്ച താലാ സെന്റ് മാര്‍ക്ക്‌സ് ദൈവാലയത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ , കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി, അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കും.

സമൂഹബലിക്കുശേഷം നടക്കുന്ന അല്മായ സമ്മേളനത്തില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി ആധ്യക്ഷം വഹിക്കും. അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് സ്‌നേഹവിരുന്ന്.
ലോകമെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളെ ഒരുമിച്ചുചേര്‍ക്കുകയും ആധ്യാത്മീകമായ ബോധനം നല്‍കുകയുമാണ് കമ്മീഷന്റെ ലക്ഷ്യം. പ്രവാസികളായ കത്തോലിക്കരെ നേരില്‍ കണ്ട് അവരുടെ ആധ്യാത്മിക കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും വിവിധ പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുകയും ചെയ്തുവരുന്നു. ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ കമ്മീഷന്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് താലായിലെ സമ്മേളനം. നൂറുകണക്കിന് കത്തോലിക്കാ വിശ്വാസികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഇന്ത്യന്‍ അംബാസഡര്‍ ആര്‍ .രാഘവ
ന്‍ ‍, സഭാധ്യക്ഷന്മാര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫാ.മാത്യു അറയ്ക്കപ്പറമ്പില്‍ , ഫാ. തങ്കച്ചന്‍ പോള്‍ ഞാളിയത്ത് എന്നിവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക