Image

മാഞ്ഞൂര്‍ സംഗമം സെപ്തംബര്‍ 1ന് സ്‌കോക്കിയില്‍

ജയിന്‍ മാക്കീല്‍ Published on 05 July, 2012
മാഞ്ഞൂര്‍ സംഗമം സെപ്തംബര്‍ 1ന് സ്‌കോക്കിയില്‍
കോട്ടയം ജില്ലയിലെ, മാഞ്ഞൂര്‍, ചാമക്കാല കുറുമുള്ളൂര്‍, കോതനല്ലൂര്‍ ഭാഗത്തുനിന്നും കുടിയേറി, ചിക്കാഗോ പ്രദേശത്തു വസിക്കുന്ന പ്രസാവികളുടെ സംഗമമായ മാഞ്ഞൂര്‍ സംഗമം, ഈ വര്‍ഷം സെപ്തംബര്‍ ഒന്നാം തീയതി ശനിയാഴ്ച സ്‌ക്കോക്കിയിലുള്ള ഡൊണാള്‍ഡ് ലയണ്‍പാര്‍ക്കില്‍(7640, N.KOSTNER AVE, SKOKIE IL60076) കൂടുന്നതാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ സംഗമങ്ങള്‍ വന്‍ വിജയം കൈവരിച്ചിരുന്നു. തിരക്കേറിയ അമേരിക്കന്‍ ജീവിതത്തിനിടയില്‍, ജന്മനാടിന്റെ ഗൃഹാതുര സ്മരണകള്‍, അയവിറക്കാനും, പങ്കുവയ്ക്കാനുമുള്ള ഈ അവസരം എല്ലാതദേശവാസികളും വിനിയോഗിക്കണമെന്ന്, ഇതിന്റെ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

ഇത്തവണത്തെ മാഞ്ഞൂര്‍ സംഗമം എന്നെന്നും ഓര്‍മ്മകളില്‍ സൂക്ഷിക്കാവുന്ന ഒരു നൂതന അനുഭവമാക്കാന്‍, ഇതിന്റെ പ്രവര്‍ത്തകര്‍ പരിശ്രമിക്കുന്നു. വിവിധ കായിക പരിപാടികളും, ഗെയിംസും, രുചിയേറിയ ഭക്ഷണവുമായി, നല്ലൊരു ദിവസം പങ്കിടാന്‍ ഏവരെയും സദയം സ്വാഗതം ചെയ്തുകൊള്ളുന്നു.

കൂടതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

സാബു കട്ടപ്പുറം(847 791 1452), ജോബ് മാക്കീല്‍ (847 226 3853), ഷാജി പഴപറമ്പില്‍(224 210 4199), സാജു കണ്ണമ്പള്ളി(847 791 1824), ജോസ് ഐക്കരപറമ്പില്‍(847 768 1422), ജോസ് കല്ലിടുക്കല്‍(773 343 7276), ഹരിദാസ് കോതനല്ലൂര്‍(630 290 9426), സിറിള്‍ കട്ടപ്പുറം(224, 717 0376), ബിനു പൂത്തുറയില്‍(847 644 9869).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക