Image

ധോണിയുടെ ബൗളിങ്ങിന് കപിലിന്റെ രൂക്ഷ വിമര്‍ശനം

Published on 23 July, 2011
ധോണിയുടെ ബൗളിങ്ങിന് കപിലിന്റെ രൂക്ഷ വിമര്‍ശനം
ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ വിക്കറ്റ് കീപ്പര്‍ ജോലി മാറ്റിവെച്ച് ബൗള്‍ ചെയ്ത ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ നടപടിയെ കപില്‍ദേവ് രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യന്‍ നായകന്റെ നടപടി ടെസ്റ്റ് ക്രിക്കറ്റിനെ പരിഹസിക്കലായിപ്പോയെന്ന് കപില്‍ പറഞ്ഞു. എന്ത് തന്നെ പറഞ്ഞാലും ടെസ്റ്റിന്റെ രണ്ടാം ദിനം ഇത്തരമൊരു നടപടി അംഗീകരിക്കാന്‍ കഴിയില്ല.

പരിക്കേറ്റ് രണ്ടാം ദിവസം ബൗളിങ്ങിനിറങ്ങാന്‍ കഴിയാതിരുന്ന സഹീറും കപിലിന്റെ വിമര്‍ശനത്തിനിരയായി. മത്സരം തുടങ്ങും മുമ്പ് തന്നെ സ്വന്തം കായികക്ഷമതയെ കുറിച്ച സഹീര്‍ തീരുമാനമെടുക്കണമായിരുന്നു. കളിയുടെ ഇടയ്ക്ക് വെച്ച് സഹീറിന് ബൗള്‍ ചെയ്യാനാകാതെ പോയത് ഇന്ത്യയുടെ വിജയസാധ്യത തന്നെ ഇല്ലാതാക്കിയെന്ന് കപില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക