Image

മലയാളം ടെലിവിഷന്‍ `യുവജനോത്സവം 2012'-ന്റെ മീഡിയ സ്‌പോണ്‍സര്‍

ജോയിച്ചന്‍ പുതുക്കുളം Published on 05 July, 2012
മലയാളം ടെലിവിഷന്‍ `യുവജനോത്സവം 2012'-ന്റെ മീഡിയ സ്‌പോണ്‍സര്‍
ന്യൂയോര്‍ക്ക്‌: കെ.സി.എ.എന്‍.എ (കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക)യുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌ 25-ന്‌ നടക്കുന്ന യുവജനോത്സവം 2012-ന്റെ മീഡിയ സ്‌പോണ്‍സര്‍ഷിപ്പ്‌ മലയാളം ടെലിവിഷന്‍ ഏറ്റെടുത്തു. ന്യൂയോര്‍ക്കിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി നടത്തുന്ന യുവജനോത്സവം വ്യത്യസ്‌തത പുലര്‍ത്തുന്നതാണെന്ന്‌ മലയാളം ടെലിവിഷന്‍ ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം അഭിപ്രായപ്പെട്ടു.

യുവജനോത്സവത്തിന്റെ ദൃശ്യവിസ്‌മയങ്ങള്‍ പല സ്റ്റേജുകളില്‍ മിന്നിമറയുമ്പോള്‍, തത്സമയ സംപ്രേണം ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്‌ മലയാളം ടെലിവിഷനിലൂടെ കാണാം.

കേരളത്തിന്‌ വെളിയില്‍ നിന്ന്‌ സംപ്രേഷണം ചെയ്യുന്ന ആദ്യ മലയാളി ചാനലാണ്‌ `പ്രവാസികളുടെ സ്വന്തം ചാനലായ' മലയാളം ടെലിവിഷന്‍. നോര്‍ത്ത്‌ അമേരിക്കയിലേയും ഗള്‍ഫ്‌ രാജ്യങ്ങളിലേയും പരിപാടികളും വാര്‍ത്തകളും കോര്‍ത്തിണക്കി പ്രവാസി മലയാളികള്‍ക്കുവേണ്ടിയുള്ള ആദ്യത്തെ ചാനല്‍കൂടിയാണ്‌ മലയാളം ടെലിവിഷന്‍.

പുതിയ തലമുറയ്‌ക്ക്‌ തങ്ങളുടെ കഴിവ്‌ പ്രകടിപ്പിക്കാന്‍ ഇങ്ങനെ ഒരു അവസരം നല്‍കിയ കെ.സി.എ.എന്‍.എയ്‌ക്ക്‌ മലയാളം ഐപിടിവിയുടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നതോടൊപ്പം ഈ സംരംഭത്തില്‍ ഭാഗമാകാന്‍ സാധിച്ചതില്‍ തങ്ങള്‍ സന്തുഷ്‌ടരാണെന്ന്‌ വര്‍ക്കി ഏബ്രഹാം അറിയിച്ചു.

യുവജനോത്സവം 2012 കവറേജ്‌ മലയാളി ഭവനങ്ങളില്‍ എത്തിക്കുവാന്‍ മുന്നോട്ടുവന്ന ഐപിടിവിയുടെ ഭാരവാഹികളോട്‌ തങ്ങള്‍ കൃതാര്‍ത്ഥരാണെന്ന്‌ കെ.സി.എ.എന്‍.എ അറിയിച്ചു.

മത്സരങ്ങളിലേക്ക്‌ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 7 ആണ്‌. കൂടുതല്‍ മത്സര വിശദാംശങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ചെറിയാന്‍ പെരുമാള്‍ (516) 439 9087), ശബരിനാഥ്‌ നായര്‍ (516) 2449952 , വര്‍ഗീസ്‌ ചുങ്കത്തില്‍ ((347) 8863731). ഇമെയില്‍: yuva2012@kcana.org ചെറിയാന്‍ പെരുമാള്‍ അറിയിച്ചതാണിത്‌.
മലയാളം ടെലിവിഷന്‍ `യുവജനോത്സവം 2012'-ന്റെ മീഡിയ സ്‌പോണ്‍സര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക