Image

ലത്തീന്‍ കത്തോലിക്കര്‍ക്കുവേണ്ടി എല്ലാ ഞായറാഴ്‌ചയും മലയാളം കുര്‍ബാന ഷിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 05 July, 2012
ലത്തീന്‍ കത്തോലിക്കര്‍ക്കുവേണ്ടി എല്ലാ ഞായറാഴ്‌ചയും മലയാളം കുര്‍ബാന ഷിക്കാഗോയില്‍
ഷിക്കാഗോ: കേരളത്തില്‍ നിന്ന്‌ അമേരിക്കയിലേക്ക്‌ കുടിയേറിയ മലയാളി ലത്തീന്‍ കത്തോലിക്കരുടെ ചിരകാല അഭിലാഷമായിരുന്ന എല്ലാ ഞായറാഴ്‌ചകളിലേയും മലയാളം കുര്‍ബാന എന്ന ആശയം സാക്ഷാത്‌കരിക്കപ്പെട്ടു.

ജൂലൈ ഒന്നിന്‌ ഞായറാഴ്‌ച ഷിക്കാഗോയുടെ സബര്‍ബ്‌ ആയ മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മാര്‍ത്താ ദേവാലയത്തില്‍ നടന്ന കുര്‍ബാനയ്‌ക്ക്‌ റവ. ഫാ. ആന്റണി ബെനഡിക്‌ട്‌ മുഖ്യ കാര്‍മികത്വം വഹിച്ചു. റവ.ഫാ.ജോസ്‌ലാഡ്‌ കോയില്‍പ്പുറം, റവ. ഫാ. ഡെന്നീസ്‌ ഒ നെയ്‌ല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ആദ്യ കുര്‍ബാനയില്‍ ഏകദേശം നൂറില്‍ അധികം പേര്‍ പങ്കെടുത്തു.

തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനം സെന്റ്‌ മാര്‍ത്താ ചര്‍ച്ച്‌ വികാരി റവ. ഫാ. ഡെന്നീസ്‌ ഒ നെയ്‌ല്‍ നിലവിളക്ക്‌ തെളിയിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. വരും ഞായറാഴ്‌ചകളില്‍ വൈകുന്നേരം 5 മണിക്ക്‌ മലയാളം കുര്‍ബാന ഉണ്ടായിരിക്കുന്നതാണെന്ന്‌ യോഗത്തില്‍ വെച്ച്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ലത്തീന്‍ കത്തോലിക്കര്‍ക്കുവേണ്ടി എല്ലാ ഞായറാഴ്‌ചയും മലയാളം കുര്‍ബാന ഷിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക