Image

എ.ജി. നോര്‍ത്ത്‌ അമേരിക്ക ഈസ്റ്റേണ്‍ റീജിയന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍

ജോയിച്ചന്‍ പുതുക്കുളം Published on 05 July, 2012
എ.ജി. നോര്‍ത്ത്‌ അമേരിക്ക ഈസ്റ്റേണ്‍ റീജിയന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍
ന്യൂയോര്‍ക്ക്‌: അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ നോര്‍ത്ത്‌ അമേരിക്ക ഈസ്റ്റേണ്‍ റീജിയന്റെ 23-മത്‌ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 13 മുതല്‍ 15 വരെ ന്യൂയോര്‍ക്ക്‌ മിനിയോളയിലെ ഷാര്‍മിനാട്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ശ്രീലങ്കയിലെ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ സൂപ്രണ്ട്‌ റവ. മൈക്കിള്‍ ഡിസ്‌നായകെ ആണ്‌ മുഖ്യ പ്രാസംഗികന്‍.

2012, 13 വര്‍ഷങ്ങളില്‍ ഈസ്റ്റേണ്‍ റീജിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നത്‌ റവ. മാനുവേല്‍ ജോണ്‍സണ്‍ (പ്രസിഡന്റ്‌), റവ. മാത്യു ഫിലിപ്പ്‌ (വൈസ്‌ പ്രസിഡന്റ്‌), മാത്യു പി. ചാക്കോ (സെക്രട്ടറി), ഷാജി ചെറിയാന്‍ (ട്രഷറര്‍), ബ്ലസന്‍ സാമുവേല്‍ (യൂത്ത്‌ കോര്‍ഡിനേറ്റര്‍), ജോര്‍ജ്‌ ടി. ചാക്കോ (മെന്‍സ്‌ കോര്‍ഡിനേറ്റര്‍), മിനി ജെ. മാത്യു (വിമന്‍സ്‌ കോര്‍ഡിനേറ്റര്‍), റവ. ജോണ്‍കുട്ടി വര്‍ഗീസ്‌, മാത്യുക്കുട്ടി വി.ജെ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ്‌. റീജിയന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും കൂടിവരവുകള്‍ക്കുമായി ഏവരേയും കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
എ.ജി. നോര്‍ത്ത്‌ അമേരിക്ക ഈസ്റ്റേണ്‍ റീജിയന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക