Image

മലയാള സിനിമയിലേക്ക് ബലൂണ്‍ ലൈറ്റ്

Published on 05 July, 2012
മലയാള സിനിമയിലേക്ക് ബലൂണ്‍ ലൈറ്റ്
ജവാന്‍ ഓഫ് വെള്ളിമലയ്ക്കു വെളിച്ചം പകര്‍ന്നു മലയാളത്തില്‍ ആദ്യമായി ചിത്രീകരണത്തിനു ബലൂണ്‍ ലൈറ്റ്. മമ്മൂട്ടി നായകനാകുന്ന ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിലാണ് അര കിലോമീറ്റര്‍ ദൂരം പ്രകാശം പരത്തുന്ന കൂറ്റന്‍ ബലൂണ്‍ലൈറ്റ് ഉപയോഗിക്കുന്നത്.

തൃശൂര്‍ ചിമ്മിനി ഡാമിനു മുകളില്‍ ചിത്രീകരിക്കുന്ന ചിത്രത്തില്‍ ഡാമിനു മുകളില്‍ സാധാരണ രീതിയിലുള്ള ലൈറ്റിങ് പ്രയാസമായതിനാലാണു ബലൂണ്‍ലൈറ്റ് ഉപയോ ഗിക്കാന്‍ തീരുമാനിച്ചതെന്നു സംവിധാകന്‍ അനൂപ് കണ്ണന്‍ പറഞ്ഞു. മുംബൈ യില്‍ നിന്നു കൊണ്ടുവന്നലൈറ്റിനു ദിവസവും ഒന്നര ലക്ഷം രൂപയാണു വാടക. ഹീലിയം വാതകമാണു ബലൂണ്‍ ലൈറ്റിനെ വായുവില്‍ നിര്‍ത്തുന്നത്. യുദ്ധ ത്തിനിടയില്‍ അവിചാരിതമായ കാരണങ്ങളാല്‍ നാട്ടിലേക്കു മടങ്ങേണ്ടി വന്ന ജവാന്റെ കഥയാണു ചിത്രം പറയുന്നത്. പ്ലേഹൗസിന്റെ ബാനറില്‍ മമ്മൂട്ടി നിര്‍മി ക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും വെള്ളിമലയ്ക്കുണ്ട്. മമ്മൂട്ടിയെക്കൂടാതെ മംമ്ത, ശ്രീനിവാസന്‍, ബാബുരാജ്, ലിയോണ എന്നിവരാണു ചിത്രത്തിലുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക