Image

ബ്രദര്‍ തങ്കച്ചന്‍ കാരയ്ക്കാട്ട് നയിക്കുന്ന വചന ശുശ്രൂഷ വിയന്നയില്‍

Published on 05 July, 2012
ബ്രദര്‍ തങ്കച്ചന്‍ കാരയ്ക്കാട്ട് നയിക്കുന്ന വചന ശുശ്രൂഷ വിയന്നയില്‍
വിയന്ന: കരിസ്മാറ്റിക് നവീകരണ ശുശ്രൂഷകളില്‍ സജീവപ്രവര്‍ത്തകനും ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകളില്‍ വചനശുശ്രൂഷ നടത്തി വരുന്നതുമായ അനുഗ്രഹീത ധ്യാനപ്രാസംഗികന്‍ ബ്രദര്‍ തങ്കച്ചന്‍ കാരയ്ക്കാട്ട് (പാമ്പാടുംപാറ തങ്കച്ചന്‍) നയിക്കുന്ന ഏകദിന വചന പ്രഘോഷണവും ശുശ്രൂഷയും ജൂലൈ ഏഴിന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ വിയന്നയിലെ സ്റ്റാട്ട്‌ലൗ പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും. 
വിയന്നയിലെ സെന്റ് കാതറീന ഫാമിലി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന വചനപ്രഘോഷണത്തിനു പുറമേ ഫാ. ജോയല്‍ കോയിക്കരയുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയും ആരാധനയും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 069912725900

വാര്‍ത്ത അയച്ചത്: മോനിച്ചന്‍ കളപ്പുരയ്ക്കല്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക