Image

കുവൈറ്റില്‍ വടകര സ്വദേശി വാഹനാപകടത്തില്‍ മരിച്ചു

Published on 05 July, 2012
കുവൈറ്റില്‍ വടകര സ്വദേശി വാഹനാപകടത്തില്‍ മരിച്ചു
കുവൈറ്റ്‌ സിറ്റി: വടകര മുക്കാളി സ്വദേശി പാറമ്മല്‍ റഫീഖ്‌ (32) വാഹനാപകടത്തില്‍ മരിച്ചു. അന്തലൂസിലാണ്‌ അപകടമുണ്ടായത്‌. സാല്‍മിയയില്‍ ദമാം ഹോട്ടലിലെ ഡെലിവറി ജീവനക്കാരന്‍ ആയിരുന്നു റഫീഖ്‌. ചൊവ്വാഴ്‌ച രാവിലെ ആറിന്‌ ഓര്‍ഡര്‍ പ്രകാരമുള്ള സാധനങ്ങള്‍ കൊടുക്കാന്‍ ബൈക്കില്‍ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താഞ്ഞതിനെ തുടര്‍ന്ന്‌ അന്വേഷണം നടത്തവേ റോഡപകടത്തില്‍പ്പെട്ട്‌ മരിച്ചെന്നും മൃതദേഹം മോര്‍ച്ചറിയില്‍ ഉണ്ടെന്നും വിവരം ലഭിക്കുകയായിരുന്നു.

സാല്‍മിയക്ക്‌ അടുത്തുള്ള പ്രദേശത്തെ ഓര്‍ഡര്‍ നല്‍കാനാണ്‌ റഫീഖിനെ അയച്ചത്‌. വഴിതെറ്റി ആന്തലൂസില്‍ എത്തുകയായിരുന്നെന്ന്‌ കരുതുന്നു. പിതാവ്‌: അബൂബക്കര്‍. മാതാവ്‌: റാബിയ. ഭാര്യ: ഹസീന. രണ്ട്‌ മക്കളുണ്ട്‌. സഹോദരങ്ങള്‍: ഷംസീര്‍, ഹൈറു, സബൂറ.

കുവൈത്തില്‍ ജോലി ചെയ്‌തിരുന്ന റഫീഖ്‌ നാല്‌ വര്‍ഷം മുമ്പ്‌ നാട്ടിലേക്ക്‌ മടങ്ങിയിരുന്നു. പിന്നീട്‌ മൂന്ന്‌ മാസം മുമ്പാണ്‌ തിരികെയത്തെി സാല്‍മിയയിലെ ജോലിയില്‍ പ്രവേശിച്ചത്‌. മൃതദേഹം നാട്ടിലത്തെിക്കാനുള്ള ശ്രമങ്ങള്‍ കെ.കെ.എം.സി.സി പ്രസിഡന്‍റ്‌ ഷറഫുദ്ദീന്‍ കണ്ണേത്തിന്‍െറ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. വ്യാഴാഴ്‌ച കൊണ്ടുപോകാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നു.
കുവൈറ്റില്‍ വടകര സ്വദേശി വാഹനാപകടത്തില്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക