Image

സിഡ്‌നിയിലെ കോണ്‍‌ഗ്രസ് പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തും: ഒ.ഐ.സി.സി

ജിന്‍സന്‍ കുരിയന്‍ Published on 05 July, 2012
സിഡ്‌നിയിലെ കോണ്‍‌ഗ്രസ് പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തും: ഒ.ഐ.സി.സി
സിഡ്‌നി: ഓസ്‌ട്രേലിയയിലെ കോണ്‍‌ഗ്രസ് പാരമ്പര്യമുള്ള മലയാളികളെ സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍‌ഗ്രസിന്റെ ‌(OICC)പ്രവര്‍ത്തനം സിഡ്‌നിയില്‍ ആരംഭിച്ചു. ന്യൂ സൗത്ത് വെയില്‍സ് സ്‌റ്റേറ്റിന്റെ ചുമതല വഹിക്കുന്ന ഓവര്‍സീസ് കോണ്‍‌ഗ്രസ് നേതാവ് ജിന്‍സന്‍ കുരിയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സിഡ്‌നി സോണല്‍ കമ്മറ്റിയുടെ പ്രഥമ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റത്. ഇതോടെ സിഡ്‌നിയിലെ ഒ.ഐ.സി.സി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. 

പ്രസിഡന്റ് മെല്‍ബിന്‍ സെബാസ്‌റ്റ്യന്‍ (ക്യാമ്പിള്‍‌ടൗണ്‍.,), ജനറല്‍ സെക്രട്ടറി സണ്ണി.എം.മാത്യു (പെന്‍‌റിത്ത്), വൈസ് പ്രസിഡന്റുമാരായ കോശി ജേക്കബ്ബ് (ചിപ്പിംങ്ങ്നോട്ടണ്‍), ജെറോമി ജോസഫ്‌ (കസൂല), ജോയിന്റ് സെക്രട്ടറി അഡ്വ. ജോജി ജോര്‍ജ് ( മൂര്‍ബാങ്ക്), ട്രഷറര്‍ സിബി സെബാസ്‌റ്റ്യന്‍ (ഗ്ലെനാല്‍‌പൈന്‍,), എക്‌സിക്യൂട്ടിവ് മെം‌മ്പേ‌ഴ്‌സായ ജോയ് ജേക്കബ്ബ് (സെന്റ്.മേരീസ്), ഏലിയാസ് മത്തായി (വാട്ടില്‍ഗ്രൂവ്), ബോബി അബ്രഹാം (ബ്ലെയര്‍‌അത്തോള്‍),) തുടങ്ങിയവരാണ് ചുമതലയേറ്റത്. 


സിഡ്‌നിയിലെ കോണ്‍ഗ്രസ് സംസ്‌ക്കാരമുള്ള മുഴുവനാളുകളേയും ഒ.ഐ.സി.സി സിഡ്‌നി സോണല്‍ കമ്മറ്റിയുടെ കീഴില്‍ അണിനിരത്തുമെന്ന് ചുമതലയേറ്റ ശേഷം പ്രസിഡന്റ് മെല്‍ബിന്‍ സെബാസ്‌റ്റ്യനും, പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍‌പ്പെടുത്തി പരിഹാരം കാണുവാന്‍ ശ്രമിക്കുമെന്ന് ജനറല്‍ സെക്രട്ടറി സണ്ണി.എം.മാത്യുവും വ്യക്തമാക്കി. ന്യൂ സൗത്ത് വെയില്‍സ് സ്‌റ്റേറ്റിന്റെ പരിധിയിലായിരിക്കും സിഡ്‌നി സോണല്‍ കമ്മറ്റിയുടെ പ്രവര്‍ത്തന മേഖല.

പ്രാതിനിത്യമില്ലാത്ത പ്രധാന സബര്‍ബുകളിലെ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കമ്മറ്റി വിപുലപ്പെടുത്തുവാനും, ന്യൂ സൗത്ത് വെയില്‍സിലെ കോണ്‍‌ഗ്രസ് പാരമ്പര്യമുള്ള എല്ലാ മലയാളികളെയും ഒ.ഐ.സി.സി യില്‍ സഹകരിപ്പിക്കുവാനും, ഇന്ത്യന്‍ സ്വാതന്ത്യദിനം സമുചിതമായി ആഘോഷിക്കുവാനും, കേന്ദ്ര - കേരള സര്‍ക്കാരുകളുമായും കെ.പി.സി.സി യുമായും സിഡ്‌നി മലയാളികളെ ബന്ധപ്പെടുത്തുന്നതിന് ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുവാനും ഒ.ഐ.സി.സി സിഡ്‌നി സോണല്‍ കമ്മറ്റിയുടെ പ്രഥമ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. ജോസ് വരാപ്പുഴ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.
സിഡ്‌നിയിലെ കോണ്‍‌ഗ്രസ് പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തും: ഒ.ഐ.സി.സി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക