Image

റിയാദ്‌ ഐ.എം.എ ഡോക്‌ടേഴ്‌സ്‌ ഡേ ആഘോഷിച്ചു

ഷക്കീബ്‌ കൊളക്കാടന്‍ Published on 04 July, 2012
റിയാദ്‌ ഐ.എം.എ ഡോക്‌ടേഴ്‌സ്‌ ഡേ ആഘോഷിച്ചു
റിയാദ്‌: റിയാദ്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (റിമ) വേള്‍ഡ്‌ ഡോക്‌ടേഴ്‌സ്‌ ഡേ ആഘോഷിച്ചു. ബത്‌ഹയിലെ റമദ്‌ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എയര്‍ ഇന്ത്യ മാനേജര്‍ പ്രഭുചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. ലോകത്ത്‌ മനുഷ്യന്‍ നിര്‍വഹിക്കേണ്ട വലിയ കാര്യങ്ങളില്‍ ഏറ്റവും മഹത്തായ ദൗത്യമാണ്‌ ഡോക്‌ടര്‍മാരുടേതെന്ന്‌ അദ്ദേഹം പറഞ്ഞു. ജീവനെ ശുശ്രൂഷിക്കുന്ന അവര്‍ ലോകത്തിന്‍െറ തന്നെ ആരോഗ്യമാണ്‌ പരിപാലിക്കുന്നത്‌. റിമ പ്രസിഡന്‍റ്‌ ഡോ. തമ്പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. സുരേഷ്‌ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ആതുരശുശ്രൂഷാ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച്‌ ഡോ. തമ്പി, ഡോ. മുഹമ്മദ്‌ റഫീഖ്‌, ഡോ. ജിബു റഫീഖ്‌ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അവര്‍ക്കുള്ള ഫലകങ്ങള്‍ പ്രഭുചന്ദ്രന്‍ കൈമാറി.

ഡോ. തമ്പി, ഡോ. മുഹമ്മദ്‌ റഫീഖ്‌, ഡോ. ജിബു റഫീഖ്‌ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. നോര്‍ക്ക-റൂട്ട്‌സിന്‍െറ പ്രവര്‍ത്തനങ്ങളും പ്രവാസി ക്ഷേമ പദ്ധതി, പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്‌, ഇന്‍ഷുറന്‍സ്‌ പദ്ധതി എന്നിവ സംബന്ധിച്ച്‌ സൗദി ജനറല്‍ കണ്‍സള്‍ട്ടന്‍റ്‌ ശിഹാബ്‌ കൊട്ടുകാട്‌ വിശദീകരിച്ചു. വിമാന ടിക്കറ്റില്ലാത്തതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാത്ത നിര്‍ധനരും ആലംബഹീനരുമായ രോഗികള്‍, ജയില്‍ ശിക്ഷ കഴിഞ്ഞവര്‍, തുഛ വരുമാനക്കാരായ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക്‌ എയര്‍ ഇന്ത്യയുടെ സഹകരണത്തോടെ സൗജന്യമായി ടിക്കറ്റ്‌ ലഭ്യമാക്കുന്ന 2012ലെ പദ്ധതി ചടങ്ങില്‍ എയര്‍ ഇന്ത്യ മാനേജര്‍ പ്രഭുചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. ന്യൂ സഫാമക്ക പോളിക്ലിനിക്ക്‌ എം.ഡി വി.എം അഷ്‌റഫ്‌, ലയണ്‍സ്‌ ക്ലബ്‌ റിയാദ്‌ ചാപ്‌റ്റര്‍ പ്രസിഡന്‍റ്‌ ബേബി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. ജോസ്‌ ഡബ്ല്യു ചാക്കോ സ്വാഗതവും ഡോ. തോമസ്‌ നന്ദിയും പറഞ്ഞു.
റിയാദ്‌ ഐ.എം.എ ഡോക്‌ടേഴ്‌സ്‌ ഡേ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക