Image

പഠനവും ഉല്ലാസവുമായി നവോദയാ എ.ബി.സി സമ്മര്‍ ക്യാമ്പ്‌

ഷക്കീബ്‌ കൊളക്കാടന്‍ Published on 04 July, 2012
പഠനവും ഉല്ലാസവുമായി നവോദയാ എ.ബി.സി സമ്മര്‍ ക്യാമ്പ്‌
റിയാദ്‌: എ.ബി.സി കാര്‍ഗോയും റിയാദ്‌ നവോദയയും സംയുക്‌തമായി സംഘടിപ്പിച്ചു വരുന്ന സമ്മര്‍ ക്യാമ്പ്‌ കുട്ടികള്‍ക്ക്‌ വിനോദവും വിജ്‌ഞാനവും പകര്‍ന്നു നല്‍കുന്ന ആഘോഷവേളകളാകുന്നു. ഇന്ത്യന്‍ സ്‌കൂളുകളില്‍ വേനല്‍ അവധി ആരംഭിച്ചതോടെയാണ്‌ ഇവിടെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട്‌ നവോദയ വനിതാ വിഭാഗം ക്യാമ്പിന്‌ തുടക്കമിട്ടത്‌. എയര്‍ ഇന്ത്യാ പൈലററുമാരുടെ സമരം മൂലം വര്‍ദ്ധിച്ച വിമാന ചാര്‍ജ്‌ജും യാത്രാ പ്രയാസങ്ങളും മൂലം നിരവധി കുടുംബങ്ങള്‍ യാത്ര മാററി വെച്ചിരുന്നു. അതു കൊണ്ട്‌ തന്നെ ക്യാമ്പിന്‌ കുട്ടികളുടെ വര്‍ദ്ധിച്ച പങ്കാളിത്തമാണെന്ന്‌ സംഘാടകര്‍ പറഞ്ഞു. റിയാദിലെ എക്‌സിററ്‌ 18 ന്‌ അടുത്ത്‌ അല്‍ ഖര്‍ജ്‌ റോഡിലുള്ള ഇസ്‌തിരാഹിയിലാണ്‌ എല്ലാ വെള്ളിയാഴ്‌ചകളിലും ക്യാമ്പ്‌ നടക്കുന്നത്‌. ഫുട്‌ബോള്‍, നീന്തല്‍ തുടങ്ങിയ കായിക വിനോദങ്ങളിലുള്ള പരിശീലനങ്ങളോടൊപ്പം വിജ്‌ഞാനപ്രദമായ മററ്‌ കളികളും ക്യാമ്പില്‍ നടക്കുന്നുണ്ട്‌. അതോടൊപ്പം പരമ്പരാഗത കേരളീയ നാടന്‍ കളികളും ക്യാമ്പില്‍ കുട്ടികളെ പരിചയപ്പെടുത്താന്‍ സംഘാടകര്‍ ശ്രമിക്കുന്നുണ്ട്‌.

വെള്ളിയാഴ്‌ചയിലെ ക്യാമ്പില്‍ പൗരപ്രമുഖരും സാംസ്‌കാരിക പ്രവര്‍ത്തകരും സന്ദര്‍ശകരായും കുട്ടികള്‍ക്ക്‌ ക്ലാസെടുക്കുന്നതിനായും എത്താറുണ്ട്‌. റമദാന്‍ ആരംഭിക്കുന്നത്‌ വരെ ക്യാമ്പ്‌ തുടരുമെന്ന്‌ സംഘാടക സമിതിയംഗങ്ങള്‍ പറഞ്ഞു.
പഠനവും ഉല്ലാസവുമായി നവോദയാ എ.ബി.സി സമ്മര്‍ ക്യാമ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക