Image

ഫോമയുടെ ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സിന്‌ സാം പിട്രോഡയുടെ പിന്തുണ

ജോയിച്ചന്‍ പുതുക്കുളം Published on 03 July, 2012
ഫോമയുടെ ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സിന്‌ സാം പിട്രോഡയുടെ പിന്തുണ
ചിക്കാഗോ: ഫോമയുടെ സിഗ്‌നേച്ചര്‍ പദ്ധതിയായ `ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സ്‌' പദ്ധതിക്ക്‌ നാഷണല്‍ ഇന്നോവേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ സാം പിട്രോഡയുടെ പിന്തുണ. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്‌ടാവും, ഇന്നോവേഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ സാം പിട്രോഡയെ കേരള മന്ത്രിസഭ ഈയിടെ പ്ലാനിംഗ്‌ ആന്‍ഡ്‌ ഡവലപ്‌മെന്റിന്റെ ഉപദേഷ്‌ടാവായി നിയമിച്ചിരുന്നു.

ഫോമയുടെ 2010- 12 ഭരണസമിതിയുടെ സ്വപ്‌നപദ്ധതിയായി രൂപംകൊണ്ട ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സ്‌ ഇതിനോടകം നോര്‍ത്ത്‌ അമേരിക്കയിലും, കേരളത്തിലും വന്‍ ശ്രദ്ധ നേടിയിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി 2011-ല്‍ ചിക്കാഗോയിലും, 2012-ല്‍ കേരളത്തിലും നോര്‍ത്ത്‌ അമേരിക്കയിലേയും കേരളത്തിലേയും പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി ഫോമ നടത്തിയ കോണ്‍ഫറന്‍സുകള്‍ വന്‍ വിജയമായിരുന്നു.

ഹെല്‍ത്ത്‌ കെയര്‍, വെയിസ്റ്റ്‌ മാനേജ്‌മെന്റ്‌, വിദ്യാഭ്യാസം ഈ മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും ഇതുവഴി കഴിഞ്ഞിരുന്നു.

ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സിന്റെ അടുത്തപടിയായി കേരളത്തിന്‌ വെളിയില്‍ താമസിക്കുന്ന 200 സാമ്പത്തികമായി മുന്നേറിയ വ്യക്തികളേയും, 200 പ്രൊഫഷണല്‍ രംഗത്ത്‌ വെന്നിക്കൊ1ടി പ്രാപിച്ച വ്യക്തികളേയും ഉള്‍പ്പെടുത്തി ലിസ്റ്റ്‌ തയാറാക്കണമെന്ന്‌ സാം പിട്രോഡ ഫോമാ ജനറല്‍ സെക്രട്ടറി ബിനോയി തോമസിനോട്‌ അഭ്യര്‍ത്ഥിച്ചു. ഇത്തരത്തിലുള്ള ലിസ്റ്റ്‌ തയാറായിക്കഴിഞ്ഞാല്‍, തന്നെ വീണ്ടും ബന്ധപ്പെടുവാനും ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സിനെ പുതിയ തലത്തിലേക്ക്‌ ഉയര്‍ത്തുവാന്‍ തന്റെ പിന്തുണ ഉണ്ടാവുമെന്നും സാം പിട്രോഡ അറിയിച്ചു.
ഫോമയുടെ ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സിന്‌ സാം പിട്രോഡയുടെ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക