Image

നിശബ്‌ദ പ്രവര്‍ത്തനങ്ങളുമായി ഫോമയുടെ നേതൃത്വനിരയിലേക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 03 July, 2012
നിശബ്‌ദ പ്രവര്‍ത്തനങ്ങളുമായി ഫോമയുടെ നേതൃത്വനിരയിലേക്ക്‌
ലോസ്‌ആഞ്ചലസ്‌: 2008-ല്‍ ഫോമ ജന്മമെടുത്ത നാള്‍ മുതല്‍ ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തിരശ്ശീലയ്‌ക്ക്‌ മറവില്‍ നിന്നുകൊണ്ട്‌ നേതൃത്വം നല്‍കിയ വ്യക്തയാണ്‌ ലോസാഞ്ചലസില്‍ നിന്നുള്ള സജീവ്‌ വേലായുധന്‍. നിശബ്‌ദ പ്രവര്‍ത്തനങ്ങളിലൂടെയും കഠിനാധ്വാനങ്ങളിലൂടെയും ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ കണ്‍വെന്‍ഷനിലോ, സെമിനാറുകളിലോ ഒതുക്കാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലും കേരളത്തിലുമായി വ്യാപിപ്പിച്ച്‌ എല്ലാവരുടേയും ആദരവ്‌ പിടിച്ചുപറ്റുകയായിരുന്നു കഴിഞ്ഞ 14 വര്‍ഷങ്ങളായി സജീവ്‌.

ജോണ്‍ ടൈറ്റസ്‌ ഫോമാ പ്രസിഡന്റ്‌ ആയിരുന്ന കാലത്താണ്‌ `ഫോമാ ഹെല്‍പ്പ്‌ ലൈന്‍' എന്ന നൂതന പദ്ധതി നിലവില്‍ വരുന്നത്‌. അന്നത്തെ ഭാരവാഹികളായിരുന്ന ജോസ്‌ ഔസോ, ജോണ്‍ സി. വര്‍ഗീസ്‌, യോഹന്നാന്‍ ശങ്കരത്തില്‍, സാം ഉമ്മന്‍ എന്നിവരും വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നിന്നുള്ള വിന്‍സണ്‍ പാലത്തിങ്കലും, ന്യൂജേഴ്‌സിയില്‍ നിന്നുള്ള അനിയന്‍ ജോര്‍ജിന്റേയും ഫോമാ കമ്മിറ്റി അംഗങ്ങളുടേയും അഭ്യുദയകാംക്ഷികളുടേയും സഹകരണത്തോടെ സജീവ്‌, ഫോമാ ഹെല്‍പ്പ്‌ ലൈനിന്‌ നേതൃത്വം ഏറ്റെടുത്തപ്പോള്‍ നൂറുകണക്കിന്‌ പാവങ്ങളും രോഗികളുമായ ആളുകള്‍ക്കാണ്‌ സഹയാം എത്തിച്ചേര്‍ന്നത്‌.

ബി.ടെക്‌ എന്‍ജിനീയറിംഗ്‌ ബിരുധാരിയായ സജീവ്‌ 1997-ല്‍ അമേരിക്കയിലെത്തിയശേഷം വിവിധ ഐടി കമ്പനികളുടെ നേതൃത്വസ്ഥാനത്തിരുന്ന്‌ 2005-ല്‍ സ്വന്തമായി കമ്പനിക്ക്‌ രൂപം നല്‍കി. ഫോമയുടെ ലാസ്‌വേഗസ്‌ കണ്‍വെന്‍ഷനില്‍ രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ ആയി സ്‌തുത്യര്‍ഹമായ സേവനം നടത്തിയ സജീവ്‌, 2010-12 ഫോമാ കമ്മിറ്റിയിലും കണ്‍വെന്‍ഷന്‍ ചെയര്‍മാനായും (ഫോമാ ഹെല്‍പ്പ്‌ ലൈന്‍) പ്രവര്‍ത്തിക്കുകയാണ്‌.

ഫോമയിലെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്‌ഹള്‍ക്ക്‌ അംഗീകാരമായാണ്‌ ഫോമാ ജോയിന്റ്‌ ട്രഷറര്‍ സ്ഥാനത്തേക്ക്‌ എതിരില്ലാതെ ഈ ചെറുപ്പക്കാരനെ തെരഞ്ഞെടുത്തിരിക്കുന്നത്‌. തീര്‍ച്ചയായും 2012- 14 കാലഘട്ടത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ സജീവ്‌ അമേരിക്കന്‍ മലയാളികളുടെ ആദരവ്‌ നേടിയെടുക്കുമെന്നതില്‍ സംശയമില്ല.
നിശബ്‌ദ പ്രവര്‍ത്തനങ്ങളുമായി ഫോമയുടെ നേതൃത്വനിരയിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക