Image

ഫോമാ കണ്‍വെന്‍ഷന്‌ കേന്ദ്രമന്ത്രി എസ്‌.എം. കൃഷ്‌ണ ആശംസകള്‍ നേര്‍ന്നു

ജോയിച്ചന്‍ പുതുക്കുളം Published on 03 July, 2012
ഫോമാ കണ്‍വെന്‍ഷന്‌ കേന്ദ്രമന്ത്രി എസ്‌.എം. കൃഷ്‌ണ ആശംസകള്‍ നേര്‍ന്നു
വാഷിംഗ്‌ടണ്‍ ഡിസി: ഓഗസ്റ്റ്‌ 1 മുതല്‍ 6 വരെ നടക്കുന്ന ഫോമയുടെ മൂന്നാമത്‌ അന്താരാഷ്‌ട്ര കണ്‍വെന്‍ഷനായ `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ'യ്‌ക്ക്‌ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്‌.എം. കൃഷ്‌ണ ആശംസകള്‍ നേര്‍ന്നു.

ആയിരത്തിലേറെ മലയാളികള്‍ കപ്പലില്‍ ഒത്തുചേര്‍ന്ന്‌ കണ്‍വെന്‍ഷന്‍ നടത്തുന്നത്‌ സാഹസകരം തന്നെ എന്ന്‌ കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. യുഎസ്‌-ഇന്ത്യ സ്റ്റാറ്റര്‍ജിക്‌ ഡയലോഗിന്‌ വാഷിംഗ്‌ടണിലെത്തിയതായിരുന്നു കേന്ദ്രമന്ത്രി. തിരക്കുകള്‍ മൂലം, ഇനി ഉടന്‍ അമേരിക്കയിലേക്ക്‌ വരുവാന്‍ കഴിയാത്തതിനാല്‍ കണ്‍വെന്‍ഷന്‌ എത്തിച്ചേരുവാന്‍ സാധിക്കുകയില്ലെങ്കിലും തന്റെ എല്ലാവിധ സഹകരണവും ആശംസകളും ഫോമയൊടൊപ്പം ഉണ്ടെന്ന്‌ കേന്ദ്രമന്ത്രി, ഫോമയുടെ ജനറല്‍ സെക്രട്ടറി ബിനോയി തോമസിനെ അറിയിച്ചു. കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്‌ മെട്രോപ്പോളിറ്റന്‍ വാഷിംഗ്‌ടണിന്റെ മുന്‍ പ്രസിഡന്റ്‌ ഡോ. മാത്യു ടി. തോമസും തദവസരത്തില്‍ സന്നിഹിതനായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക