Image

കാനഡയില്‍ മരണമടഞ്ഞ മലയാളി കുടുംബത്തിന് ഒഐസിസി ഓസ്‌ട്രേലിയയുടെ അനുശോചനം

Published on 03 July, 2012
 കാനഡയില്‍ മരണമടഞ്ഞ മലയാളി കുടുംബത്തിന് ഒഐസിസി ഓസ്‌ട്രേലിയയുടെ അനുശോചനം
വിക്‌ടോറിയ: കാനഡയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ കൂത്താട്ടുകുളം സ്വദേശികളായ സിറ്റാ ജറ്റ്‌ലിന്‍ ജേക്കബ് (44), മക്കളായ മന്ന ജേക്കബ് (10), മാനുവല്‍ ജേക്കബ് (അഞ്ച്) എന്നിവരുടെ നിര്യാണത്തില്‍ ഒഐസിസി ഓസ്‌ട്രേലിയ അനുശോചിച്ചു. കാനഡയില്‍ ജോലി ചെയ്യുന്ന ജേക്കബ് സിറിയക്കിന്റെ ഭാര്യയും രണ്ടു കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. 

പരേതരുടെ ആത്മശാന്തിക്കായി കുര്‍ബാനയും പ്രാര്‍ഥനകളും ജൂണ്‍ 23ന് കാനഡയിലെ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചില്‍ നടന്നു. സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 30ന് (ശനി) നടക്കും. 

ഒഐസിസിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ജേക്കബ് സിറിയക്കിന്റെ കുടുംബത്തിനുണ്ടായ ദുരന്തത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. പ്രസിഡന്റ് ജോസ് എം. ജോര്‍ജ്, ഭാരവാഹികളായ സി.പി. സാജു, ബൈജു ഇലഞ്ഞിക്കുടി, ജോര്‍ജ് തോമസ്, ബിനോയി പോള്‍ എന്നിവര്‍ അനുശോചിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക