Image

ബാച്ചിലര്‍ പാര്‍ട്ടിയിലെ ഗാനത്തിലൂടെ നിഖില്‍ ഉയരങ്ങളിലേക്ക്

Published on 03 July, 2012
ബാച്ചിലര്‍ പാര്‍ട്ടിയിലെ ഗാനത്തിലൂടെ നിഖില്‍ ഉയരങ്ങളിലേക്ക്
സിനിമാപിന്നണിഗാനരംഗത്ത് മലയാളത്തിലും തമിഴിലും ഒരേസമയം ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന യുവഗായകനാണ് നിഖില്‍ മാത്യു. 2006ല്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ റിയാലിറ്റി ഷോ ആയ എയര്‍ടെല്‍ സൂപ്പര്‍സിംഗര്‍(തമിഴ്) മല്‍സരത്തില്‍ വിജയി ആയതോടെ നിഖില്‍ സംഗീതലോകത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 

ഇപ്പോള്‍ പുതിയ റിലീസായ ബാച്ചിലര്‍ പാര്‍ട്ടിയില്‍ രാഹുല്‍രാജിന്റെ സംഗീതത്തില്‍ ശ്രേയാഘോഷാലുമായി ചേര്‍ന്ന് ആലപിച്ച കാര്‍മുകിലിന്‍ പിരിഞ്ഞുണരും എന്ന ഗാനമാണ് നിഖിലിനെ മലയാളത്തില്‍ ശ്രദ്ധേയനാക്കുന്നത്. ഈ മെലഡി ഗാനം ഇപ്പോള്‍ തന്നെ ചാനലുകളിലും റേഡിയോയിലും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. മെലഡിയും അടിപൊളി ഗാനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന നിഖില്‍ ഇതിനകം ആയിരത്തില്‍പരം സ്റ്റേജ്‌പ്രോഗ്രാമുകള്‍ സ്വദേശത്തും വിദേശത്തും അവതരിപ്പിച്ചു കഴിഞ്ഞു. എ.ആര്‍.റഹ്മാനൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകകളില്‍ പാടിയിട്ടുണ്ട്.

വിക്രമിന്റെ ഭീമ എന്ന തമിഴ് ചിത്രത്തില്‍ സാധനാസര്‍ഗവുമായി ചേര്‍ന്ന് ആലപിച്ച എന്നുയിരേ... എന്ന മെലഡി വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമാണ്. നിരവധി തമിഴ്ചിത്രങ്ങളില്‍ ഇതിനകം പാടിക്കഴിഞ്ഞു. ഉടന്‍ റിലീസാകുന്ന പെരുമാന്‍-രജനീകാന്ത് എന്ന ചിത്രത്തിലെ സ്‌നേഹിതയേ എന്ന മെലഡി ഗാനം വളരെ പ്രതീക്ഷ നല്‍കുന്ന ഒരു പാട്ടാണ്. മലയാളത്തില്‍ മൂന്നാമതൊരാള്‍, ട്രാഫിക്, ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്, മൊഴി, ബദരീനാഥ് എന്നീ ചിത്രങ്ങളിലും പാടിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക