Image

സഹജീവികളോടുള്ള കരുണ മനുഷ്യന്റെ ബാധ്യത: ഹൈദരലി ശിഹാബ്‌ തങ്ങള്‍

സലീം കോട്ടയില്‍ Published on 03 July, 2012
സഹജീവികളോടുള്ള കരുണ മനുഷ്യന്റെ ബാധ്യത: ഹൈദരലി ശിഹാബ്‌ തങ്ങള്‍
കോഴിക്കോട്‌: വേദനിക്കുന്നവന്റെ നൊമ്പരങ്ങളില്‍ സാന്ത്വനമാകുകയും സഹജീവികളോട്‌ കരുണ കാണിക്കുകയും ചെയ്യേണ്ടത്‌ മനുഷ്യന്റെ ബാധ്യത ആണെന്നും അത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ്‌ കെ.എം.സി.സി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെന്നും പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അഭിപ്രായപ്പെട്ടു.

കുവൈത്ത്‌ കെഎംസിസി അംഗമായിരിക്കെ മരിച്ച കോഴിക്കോട്‌ ചാലപ്പുറം സ്വദേശി മുആദിന്റെ കുടുംബത്തിനുള്ള കെഎംസിസി സെക്യൂരിറ്റി സ്‌കീം തുക വിതരണം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസ ഭൂമികയില്‍ സ്വയം ദുരിതമനുഭവിക്കുമ്പോഴും തന്റെ സഹജീവികളുടെ കഷ്ടപ്പാടുകളില്‍ കൈത്താങ്ങാവുന്ന പ്രവാസി മലയാളികളുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും തങ്ങള്‍ എടുത്തു പറഞ്ഞു.

മുആദിന്റെ പിതാവ്‌ മുസ്‌തഫ തുക ഏറ്റു വാങ്ങി. കെഎംസിസി പ്രസിഡന്റ്‌ ഷറഫുദ്ദീന്‍ കണ്ണേത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ്‌ നേതാക്കളായ ഇ.അഹമദ്‌, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ്‌, ഇ.ടി.മുഹമ്മദ്‌ ബഷീര്‍, അബ്ദുസ്സമദ്‌ സമദാനി, തുടങ്ങിയവര്‍ സംസാരിച്ചു. കെ.എം.സി.സി ഏരിയ ഭാരവാഹികളായ സിറാജ്‌ എരഞ്ഞിക്കല്‍, എം.കെ.റസാക്ക്‌, ഫാറൂഖ്‌ ഹമദാനി, അബ്ദുല്ല പുനത്തില്‍, നിയാസ്‌ കൊയിലാണ്ടി, ഗഫൂര്‍ കൊയിലാണ്ടി, നൗഷാദ്‌ തിക്കോടി, സമീര്‍ തിക്കോടി, അബ്ദുള്ള കരിമ്പങ്കണ്ടി, കൊയണ്ണി ത്രൃത്താല തുടങ്ങിയവര്‍ പങ്കെടുത്തു. കെ.എം.സി.സി ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത സ്വാഗതവും സെക്രട്ടറി ഹുസൈന്‍ പട്ടാമ്പി നമ്പിയും പറഞ്ഞു.
സഹജീവികളോടുള്ള കരുണ മനുഷ്യന്റെ ബാധ്യത: ഹൈദരലി ശിഹാബ്‌ തങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക