Image

വയനാട്ടില്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുമായി അബുദാബി സെന്റ്‌ സ്റ്റീഫന്‍സ്‌ ഇടവക

അനില്‍ സി. ഇടിക്കുള Published on 03 July, 2012
വയനാട്ടില്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുമായി അബുദാബി സെന്റ്‌ സ്റ്റീഫന്‍സ്‌ ഇടവക
അബുദാബി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദ്യാഭ്യാസ സഹായം നല്‍കുന്ന പദ്ധതികള്‍ക്ക്‌ അബുദാബി സെന്റ്‌ സ്റ്റീഫന്‍സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ഇടവക രൂപം നല്‍കിയതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വയനാട്‌ ജില്ലയിലെ ആദിവാസി വിഭാഗങ്ങളിലും അനാഥ മന്ദിരങ്ങളിലുമുള്ള അമ്പത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പതിനായിരം രൂപ വീതം ധനസഹായം നല്‍കാനാണ്‌ ഇടവകയുടെ തീരുമാനം.

പദ്ധതിയുടെ ഉദ്‌ഘാടനം ജൂലൈ എട്ടിന്‌ വയനാട്‌, മീനങ്ങാടി ബിഎഡ്‌ കോളജില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.കെ. ജയലക്ഷ്‌മി നിര്‍വഹിക്കും. കണ്ടനാട്‌ ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ്‌ മാര്‍ ഇവാനിയോസ്‌, മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ്‌ മാര്‍ പീലക്‌സിനോസ്‌, എം.ഐ. ഷാനവാസ്‌ എംപി എന്നിവര്‍ സംബന്ധിക്കും.

ഇടവക വികാരി ഫാ. വര്‍ഗീസ്‌ അറക്കല്‍, ഫാ. ജോണ്‍ മാത്യു, ബേസില്‍ വര്‍ഗീസ്‌, കെ.പി. സൈജി, പോള്‍ പി.സി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വയനാട്ടില്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുമായി അബുദാബി സെന്റ്‌ സ്റ്റീഫന്‍സ്‌ ഇടവക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക